വീ​ട്ടി​മ​ര​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന്
Friday, October 18, 2019 12:00 AM IST
പു​ൽ​പ്പ​ള്ളി:​ റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​ക​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി സം​ര​ക്ഷി​ച്ചു​വ​രു​ന്ന വീ​ട്ടി​മ​ര​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കു വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് റ​വ​ന്യൂ പ​ട്ട​യ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി മേ​ഖ​ല ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ന​വം​ബ​ർ ഒ​ന്നി​ലെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും വി​ജ​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​ക​ളി​ലെ റി​സ​ർ​വ് മ​ര​ങ്ങ​ളു​ടെ പൂ​ർ​ണാ​വ​കാ​ശം ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ന്ന​തി​നു 1960ലെ ​കേ​ര​ളാ ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് നി​യ​മം അ​ടി​യ​ന്ത​ര​മാ​യി ഭേ​ദ​ഗ​തി ചെ​യ്യ​ണം. റ​വ​ന്യൂ​ഭൂ​മി​യും ജന്മം ​ഭൂ​മി​യും ത​രം തി​രി​ക്കു​ന്പോ​ൾ വ​ലി​യ വി​വേ​ച​ന​മാ​ണ് ക​ർ​ഷ​ക​ർ നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. ജന്മം ​ഭൂ​മി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് റി​സ​ർ​വ് മ​ര​ങ്ങ​ളി​ൽ പൂ​ർ​ണ അ​വ​കാ​ശ​മു​ണ്ടെ​ന്നു ക​ണ്‍​വ​ൻ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

എ​കെ​സി​സി മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റ് കെ.​പി. സാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി വ​ട​ക്കും​ഞ്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ.​പി. വേ​ലാ​യു​ധ​ൻ, ടോ​മി തേ​ക്കു​മ​ല, വി.​എം. പൗ​ലോ​സ്, കെ.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, കെ.​ആ​ർ. ജ​യ​രാ​ജ്, കെ.​ജി. റോ​ബ​ർ​ട്ട്, ജോ​സ് വ​ട്ട​മ​റ്റ​ത്തി​ൽ, ബാ​ല​ക്യ​ഷ്ണ​ൻ ക​ല്ലേ​രി​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ഖ​ലാ​ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജി പ​ന​ച്ചി​ക്ക​ൽ(​പ്ര​സി​ഡ​ന്‍റ്), തോ​മ​സ് ഒ​റ്റ​ക്കു​ന്നേ​ൽ(​സെ​ക്ര​ട്ട​റി), ട്ര​ഷ​റ​ർ ആ​ന​ന്ദ് പാ​ള​ക്കൊ​ല്ലി(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.