വൈ​ദ്യു​തി ബോ​ർ​ഡി​ലെ ബ​ന്ധു നി​യ​മ​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണമെന്ന്
Friday, October 18, 2019 12:00 AM IST
ക​ൽ​പ്പ​റ്റ: അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തീ​യു​വാ​ക്ക​ളെ വ​ഞ്ചി​ച്ചു ജീ​വ​ന​ക്കാ​രു​ടെ ബ​ന്ധു​ക്ക​ളെ​യും വേ​ണ്ട​പ്പെ​ട്ട​വ​രെ​യും വൈ​ദ്യു​തി ബോ​ർ​ഡി​ലെ ത​സ്തി​ക​ക​ളി​ൽ നി​യ​മി​ക്കു​ന്ന​തു അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു കെ​പി​സി​സി മെം​ബ​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ.

കേ​ര​ള ഇ​ല​ക്‌ട്രിസി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഓ​ണ്‍​ലൈ​ൻ ട്രാ​ൻ​സ്ഫ​ർ അ​ട്ടി​മ​റി​ച്ചു വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റ് എ​ന്ന പേ​രി​ൽ ജീ​വ​ന​ക്കാ​രെ ഇ​ഷ്ട​മു​ള്ളി​ട​ത്ത് നി​യ​മി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്ക​ണം. ഭ​ര​ണ​പ​ക്ഷ സം​ഘ​ട​ന​യി​ലെ നേ​താ​ക്ക​ൻ​മാ​ർ​ക്കു അ​വ​ർ​ക്കി​ഷ്ട​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം ന​ൽ​കു​ന്ന​തു​മൂ​ലം പ​ല ഓ​ഫീ​സു​ക​ളും വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

പ്രൊ​മോ​ഷ​ൻ ന​ട​ത്തേ​ണ്ട ത​സ്തി​ക​ളി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​തെ നേ​താ​ക്ക​ൻ​മാ​രു​ടെ ബ​ന്ധു​ക്ക​ളെ​യും വേ​ണ്ട​പ്പെ​ട്ട​വ​രെ​യും തി​രു​കി​ക്ക​യ​റ്റു​ക​യാ​ണ്. അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു ജീ​വ​ന​ക്കാ​രു​ടെ പ്ര​മോ​ഷ​ൻ​പോ​ലും ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​പ്പ​ച്ച​ൻ പ​റ​ഞ്ഞു.