സംരംഭകത്വ സെ​മി​നാ​ർ ന​ട​ത്തി
Saturday, October 19, 2019 11:55 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​രി​ധി​യി​ലെ സം​ര​ഭ​ക​ർ​ക്കാ​യി ക​ൽ​പ്പ​റ്റ ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ സം​രം​ഭ​ക സെ​മി​നാ​ർ ന​ട​ത്തി.
ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ​കു​ന്ത​ള ഷ​ണ്‍​മു​ഖ​ൻ അ​ധ്യ​ക്ഷ​യാ​യ യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ ത​ന്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​രം​ഭ​ക​ത്വ​ത്തെ​ക്കു​റി​ച്ച് ഡോ. ​മ​നോ​ജ് കു​മാ​റും വ്യ​വ​സാ​യ വ​കു​പ്പി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ക​ൽ​പ്പ​റ്റ വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ അ​യ്യ​പ്പ​നും ക്ലാ​സെ​ടു​ത്തു.