പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ അ​റ​സ്റ്റി​ല്‍
Sunday, October 20, 2019 11:55 PM IST
ഗൂ​ഡ​ല്ലൂ​ര്‍: ന​ഗ​ര​സ​ഭ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ അ​റി​വു​ടൈ ന​മ്പി​യെ ഊ​ട്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ന​ഗ​ര​സ​ഭാ ക​മ്മീ​ഷ​ണ​ര്‍ ഇ​ന്‍​ചാ​ര്‍​ജ് നാ​രാ​യ​ണ​നെ​തി​രേ ഫോ​ണി​ലൂ​ടെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നാ​ണ് അ​റ​സ്റ്റ്. നാ​രാ​യ​ണ​ന്‍ ഊ​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ക​മ്മീ​ഷ​ണ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി അ​റി​വു​ടൈ ന​മ്പി​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ഫോ​ണി​ലൂ​ടെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

മി​ഷ​ന്‍ റാ​ലി ന​ട​ത്തി

പു​ല്‍​പ്പ​ള്ളി: ശി​ശു​മ​ല ഉ​ണ്ണീ​ശോ പ​ള്ളി​യി​ല്‍ ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മി​ഷ​ന്‍ റാ​ലി ന​ട​ത്തി. മി​ഷ​ന്‍ ലീ​ഗ് ശാ​ഖ​യി​ടെ സ്‌​നേ​ഹാ​ര്‍​പ്പ​ണം 2019ന്‍റെ ​ഭാ​ഗ​മാ​യി സ്‌​നേ​ഹ വി​സ്മ​യ​വും വി​ശ്വാ​സ പ്ര​ഘോ​ഷ​ണ പ്രേ​ഷി​ത റാ​ലി​യും ന​ട​ത്തി. മാ​ന​ന്ത​വാ​ടി രൂ​പ​ത ഫാ​മി​ലി അ​പ്പ​സ്‌​തോ​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഷി മ​ഞ്ഞ​ക്കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​സ​ജി കോ​ട്ടാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണ്‍​സ​ണ്‍ കു​ളി​രേ​ല്‍, ബ്രി​ജേ​ഷ് കാ​ട്ടാം​കോ​ട്ടി​ല്‍, തോം​സ​ണ്‍ മാ​ഞ്ചി​റ​യി​ല്‍, ബി​നേ​ഷ് ചെ​റു​കു​ന്നേ​ല്‍, സ​ണ്ണി ചോ​ലി​ക്ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.