മ​ത്സ്യ​ക്കുഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
Monday, October 21, 2019 11:29 PM IST
ക​ല്‍​പ്പ​റ്റ: ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി 2019 - 2020 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​യ സാ​മൂ​ഹ്യ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു. പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ മ​ത്സ്യ​സ​മ്പ​ത്ത് വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ബി. ന​സീ​മ വെ​ള്ള​മു​ണ്ട ക​ക്ക​ട​വ് ക​ട​വി​ല്‍ മ​ത്സ്യ​ക്കുഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു​കൊ​ണ്ട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ത​ളി​പ്പു​ഴ ഹാ​ച്ച​റി​യി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച മൂ​ന്ന് ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഇ​വി​ടെ നി​ക്ഷേ​പി​ച്ച​ത്.