ആ​ദി​വാ​സി​ക​ള്‍​ക്ക് ജീ​വ​നോ​പാ​ധി​: ബാ​ണാ​സു​ര ഡാ​മി​ല്‍ മ​ത്സ്യ​ക്കു​ഞ്ഞ് നി​ക്ഷേ​പം
Monday, October 21, 2019 11:31 PM IST
ത​രി​യോ​ട്: കേ​ര​ള സ​ര്‍​ക്കാ​ര്‍ ഫി​ഷ​റീ​സ് വ​കു​പ്പ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന കേ​ര​ള റി​സ​ര്‍​വോ​യ​ര്‍ ഫി​ഷ​റീ​സ് ഡ​വ​ലപ്‌​മെന്‍റ് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ബാ​ണാ​സു​ര സാ​ഗ​ര്‍ ഡാം ​റി​സ​ര്‍​വോ​യ​റി​ല്‍ 12.77 ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു.

സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​ബി. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​സം​ഭ​ര​ണി​ക​ളു​ടെ ഉ​ത്പാ​ദ​ന ക്ഷ​മ​ത കൂ​ട്ടാ​നും ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട സ​ഹ​ക​ര​ണ സം​ഘം വ​ഴി നി​ര​വ​ധി പേ​ര്‍​ക്ക് ജീ​വ​നോ​പാ​ധി​യാ​കാ​നും മ​ത്സ്യ​ക്കു​ഞ്ഞ് നി​ക്ഷേ​പം വ​ഴി സാ​ധി​ക്കും.

ജ​ന​ങ്ങ​ള്‍​ക്ക് മി​ക​ച്ച​തും മാ​യ​മി​ല്ലാ​ത്ത​തു​മാ​യ മാം​സ്യാ​ഹാ​ര സ്രോ​ത​സ് എ​ന്ന നി​ല​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്താ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. കാ​ര്‍​പ്പ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് നി​ക്ഷേ​പി​ച്ച​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​മ്പി, ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ആ​ന്‍റ​ണി, പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം.​പി. നൗ​ഷാ​ദ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ.​വി. സ​ന്തോ​ഷ്, കെ. ​മി​നി, അ​നി​ല തോ​മ​സ്, ജി​ന്‍​സി സ​ണ്ണി, ടോം ​തോ​മ​സ്, ഉ​ഷ വ​ര്‍​ഗീ​സ്, ബാ​ണാ​സു​ര സാ​ഗ​ര്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ മ​നോ​ഹ​ര​ന്‍, ഹെ​ഡ് ക്ലാ​ര്‍​ക്ക് ടി. ​ബി​ന്ദു, സി. ​രാ​ജു, കെ.​ഡി. പ്രി​യ, ജ്വാ​ല രാ​മ​ന്‍​കു​ട്ടി, ഷ​മീം പാ​റ​ക്ക​ണ്ടി, പി. ​വി​ജ​യ​കു​മാ​ര്‍, പി.​എ. സ​ണ്ണി, ആ​ന്‍റ​ണി, രാ​ജി ഹ​രീ​ന്ദ്ര​നാ​ഥ്, വി.​എം. സ്വ​പ്‌​ന, പി.​കെ. മ​നോ​ജ്, ധ​ന്യ എ​ട​വ​ക, ടി.​കെ. ജ്യോ​സ്‌​ന തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എം. ​ചി​ത്ര സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ്് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​ആ​ഷി​ഖ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.