പ​ബ്ലി​ക് ലൈ​ബ്ര​റി വാ​ര്‍​ഷി​ക​വും പി​കെ​ജി വാ​രി​യ​ര്‍ അ​നു​സ്മ​ര​ണ​വും
Monday, October 21, 2019 11:34 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ 73-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​വും പി​കെ​ജി വാ​രി​യ​ര്‍ അ​നു​സ്മ​ര​ണ​വും ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ന്നു. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​മൂ​ന ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വ് പി.​പി. പ്ര​ഭാ​ക​ര​ന്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ന​ട​ത്തി​യ വ​നി​താ വാ​യ​നാ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ വ​ന​ജ​കു​മാ​രി​യെ ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു. പി​കെ​ജി വാ​ര്യ​ര്‍ എ​ന്‍​ഡോ​വ്മെ​ന്‍റ് പ്ര​സം​ഗ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ സ്‌​കൂ​ളി​നു​ള്ള ട്രോ​ഫി ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​നും കെ.​സി. ഗോ​പാ​ല​ന്‍ എ​ന്‍​ഡോ​വ്മെ​ന്‍റ് ക്വി​സ്മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ക​രു​വ​മ്പൊ​യി​ല്‍ ഗ​വ. ഹൈ​സ്‌​കൂ​ളി​നും ട്രോ​ഫി​ക​ള്‍ ന​ല്‍​കി.