ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വ​ം : ക​യ​റ്റം ക​യ​റു​ന്ന വ​ണ്ടി​യും മറി​യാ​ത്ത കു​പ്പി​യും കൗ​തു​ക​മാ​യി
Wednesday, October 23, 2019 12:05 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ മീ​ന​ങ്ങാ​ടി സെ​ന്‍റ് ് പീ​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് സെ​ന്‍റ്് പോ​ള്‍​സ് സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ ഷാ​റൂ​ണ്‍ സാ​റ ബാ​ബു, എ​വി​ലി​ന്‍ എ​ല്‍​സ പോ​ള്‍ എ​ന്നി​വ​ര്‍ വ​ര്‍​ക്ക് എ​ക്‌​സി​പി​രി​മെ​ന്‍റ്് വി​ഭാ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച ക​യ​റ്റം ക​യ​റു​ന്ന വ​ണ്ടി​യും മറി​യാ​ത്ത കു​പ്പി​യും കൗ​തു​ക​മാ​യി. മൂ​ന്നു പി​വി​സി പൈ​പ്പു​ക​ള്‍, ര​ണ്ട് ഫ​ണ​ല്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ക​യ​റ്റം​ക​യ​റു​ന്ന വ​ണ്ടി ത​യാ​റാ​ക്കി​യ​ത്. മൂ​ന്നു ഐ​സ്‌​ക്രീം ബോ​ളു​ക​ള്‍, മ​ണ്ണ്, കു​പ്പി, എ​ന്നി​വ​യാ​ണ് മ​റി​യാ​ത്ത കു​പ്പി​യു​ടെ നി​ര്‍​മാ​ണ​ത്തി​നു ഉ​പ​യോ​ഗി​ച്ച​ത്.