ഹ​രി​ത നി​യ​മാ​വ​ലി പാ​ലി​ച്ച് മേ​ള വി​ജ​യി​പ്പി​ച്ച് സം​ഘാ​ട​ക​ര്‍
Wednesday, October 23, 2019 12:05 AM IST
മാ​ന​ന്ത​വാ​ടി: ഹ​രി​ത നി​യ​മാ​വ​ലി പാ​ലി​ച്ച് ജി​ല്ലാ സ്‌​കൂ​ള്‍ ശ​സ്ത്ര​മേ​ള വി​ജ​യി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ല്‍ സം​ഘാ​ട​ക​ര്‍.
ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പി​ടി​എ​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും കൂ​ട്ടാ​യ്മ​യാ​ണ് വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​തെ​ന്നു മേ​ള​യ്ക്കു ആ​ദ്യ​മാ​യി ആ​തി​ഥ്യം വ​ഹി​ച്ച ആ​റാ​ട്ടു​ത​റ ഗ​വ.​സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
മേ​ള ന​ട​ത്തി​പ്പി​ല്‍ വാ​ഹ​ന പാ​ര്‍​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​ത്ര​മാ​ണ് പ​രാ​തി ഉ​യ​ര്‍​ന്ന​ത്. സ്ഥ​ല​പ​രി​മി​തി​യാ​ണ് പാ​ര്‍​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രാ​തി​ക​ള്‍​ക്കു കാ​ര​ണ​മാ​യ​ത്.