കി​ണ​ർ നി​ർ​മാ​ണ​ത്തി​നെ​തി​രേ പ​രാ​തി
Sunday, November 10, 2019 12:10 AM IST
കൂ​ട്ടാ​ലി​ട: കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​ർ നി​ർ​മാ​ണ​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡ് ന​ര​യം​കു​ളം ത​ണ്ട​പ്പു​റം സ്വ​ദേ​ശി​ക​ളാ​ണ് പ​രാ​തി​ക്കാ​ർ. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​ർ കു​ഴി​ച്ചാ​ൽ പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലെ വെ​ള്ളം വ​റ്റു​മെ​ന്നാ​ണ് പ​രാ​തി. കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​റാ​ണ് കു​ന്നോ​ത്ത് താ​ഴെ വ​യ​ലി​ൽ കു​ഴി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

കു​ന്നോ​ത്ത് താ​ഴെ​ക്ക് സ​മീ​പം ത​ണ്ട​പ്പു​റം കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് വേ​ണ്ട കി​ണ​ർ നേ​ര​ത്തെ കു​ഴി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​കി​ണ​റി​ൽ വെ​ള്ള​മി​ല്ലാ​ത്ത​തു കാ​ര​ണം ഇ​പ്പോ​ൾ എ​ര​ഞ്ഞോ​ളി താ​ഴെ​യു​ള്ള മ​റ്റൊ​രു കി​ണ​റി​ൽ നി​ന്നാ​ണ് വെ​ള്ള​മ​ടി​ക്കു​ന്ന​ത്.