ടൂ​റി​സം സെ​മി​നാ​ർ
Sunday, November 10, 2019 12:10 AM IST
ക​ല്‍​പ്പ​റ്റ: ദേ​ശീ​യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് ടൂ​റി​സം സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വൈ​ത്തി​രി താ​ലൂ​ക്ക് സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ വി​വി​ധ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ഹ​ക​ര​ണ വ​രാ​ഘോ​ഷം 14 മു​ത​ല്‍ 20 വ​രെ ന​ട​ത്തും.

14 ന് ​സ്ഥാ​പ​ന​ത്തി​ല്‍ പ​താ​ക ഉ​യ​ര്‍​ത്ത​ല്‍, സ​ഹ​ക​ര​ണ പ്ര​തി​ക്ജ്ഞ​യെ​ടു​ക്ക​ല്‍, 18 ന് ​ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ടൂ​റി​സ​ത്തി​ന്റെ സാ​ധ്യ​ത​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ടൂ​റി​സം സെ​മി​നാ​ര്‍ എ​ന്നി​വ ന​ട​ത്തും.