ദേ​ശീ​യ​പാ​ത 766: നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​തു സംരക്ഷണ ക​മ്മ​ിറ്റിയുടെ വി​ജ​യ​മെ​ന്ന്
Monday, November 11, 2019 12:30 AM IST
ക​ല്‍​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്ര നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​തു എ​ന്‍​എ​ച്ച് റോ​ഡ് സംരക്ഷണ ക​മ്മ​ിറ്റി ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണെ​ന്ന് ചെ​യ​ര്‍​മാ​ന്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.
ഒ​രു നാ​ടി​ന്‍റെ കൂ​ട്ടാ​യ പ​രി​ശ്ര​മം ല​ക്ഷ്യ​ത്തോ​ടു അ​ടു​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് നി​യ​മ​സ​ഭാ​പ്ര​മേ​യം. ആ​‌ക്ഷ​ന്‍ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ച​തു​മു​ത​ല്‍ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും മ​റ്റു പ്ര​സ്ഥാ​ന​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് നി​ല​കൊ​ണ്ട​ത്.
ഗ​താ​ഗ​ത നി​രോ​ധ​ന​ത്തി​നെ​തി​രാ​യ കേ​സ് സു​പ്രീം​കോ​ട​തി ഇ​നി പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ഹാ​ജ​രാ​കാ​നും ദേ​ശീ​യ​പാ​ത പൂ​ര്‍​ണ​മാ​യി തു​റ​ക്കു​ന്ന​തി​നു​വേ​ണ്ടി വാ​ദി​ക്കു​ന്ന​തി​നും സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​രെ കേ​ര​ള സ​ര്‍​ക്കാ​രും രാ​ഹു​ല്‍ ഗാ​ന്ധി എം​പി​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സ​ബ്ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തി​നും ക​ര്‍​ണാ​ട​ക​യു​മാ​യു​ള്ള മു​ഖ്യ​മ​ന്ത്രി​ത​ല ച​ര്‍​ച്ച​യ്ക്കും ഉ​ണ്ടാ​വു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ന്‍ ശ​ക്ത​മാ​യ നീ​ക്കം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്ന നി​ല​യി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും റോ​ഡ് വി​ഷ​യ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റ​ണം.
ആ​‌ക‌്ഷ​ന്‍ ക​മ്മി​റ്റി നി​ഷ്‌​ക്രി​യ​മാ​ണെ​ന്ന് വ​രു​ത്തി ക​ല​ക്ക​വെ​ള്ള​ത്തി​ല്‍ മീ​ന്‍​പി​ടി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​വ​രെ ജ​നം തി​രി​ച്ച​റി​യ​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.