അ​ന്വേ​ഷി​ക്കാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ്
Tuesday, November 12, 2019 12:16 AM IST
ക​ല്‍​പ്പ​റ്റ: നീ​ര്‍​വാ​രം ദാ​സ​ന​ക്ക​ര ത​ലാ​പ്പ​ള്ളി​യി​ല്‍ ചാ​ക്കോ-​എ​ത്സി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ബി​ന്‍ (25) 2016 ജൂ​ണ്‍ ആ​റി​ന് വ​ട്ട​വ​യ​ലി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രി​ച്ച സം​ഭ​വം വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നേ​രി​ട്ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു.
നാ​ലാ​ഴ്ച​ക്ക​കം അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഫ​യ​ല്‍ ചെ​യ്യ​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷല്‍ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​റും റി​പ്പോ​ര്‍​ട്ട് ഫ​യ​ല്‍ ചെ​യ്യ​ണം. അ​ബി​ന്‍റെ മ​ര​ണം ദു​ര​ഭി​മാ​ന കൊ​ല​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.
ദൃ​ശ്യ​മാ​ധ്യ​മ വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.
പേ​ര്യ​വ​ര​യാ​ലി​ലെ യു​വ​തി​യു​മാ​യു​ള്ള പ്ര​ണ​യ​മാ​ണ് അ​ബി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. അ​ബി​ന്‍റെ ബ​ന്ധു​ക്ക​ള്‍ ഇ​ത് സം​ബ​ന്ധി​ച്ച് ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.
നി​ര്‍​ധ​ന കു​ടും​ബാം​ഗ​മാ​യി​രു​ന്നു അ​ബി​ന്‍. റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം കേ​സ് ക​ല്‍​പ്പ​റ്റ​യി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ പ​രി​ഗ​ണി​ക്കും.