എം​സി​എ നി​ര്‍​ധ​ന സ​ഹാ​യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Wednesday, November 13, 2019 12:46 AM IST
പു​ല്‍​പ്പ​ള്ളി: മ​ല​ങ്ക​ര ക​ാത്തലി​ക് അ​സോ​സി​യേ​ഷ​ന്‍റെ ഹൃ​ദ​യ​പൂ​ര്‍​വം എം​സി​എ നി​ര്‍​ധ​ന സ​ഹാ​യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ക​ര്‍​ദ്ദി​നാ​ള്‍ മോ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

എം​സി​എ സ​ഹാ​യ നി​ധി​യി​ല്‍ നി​ന്നും ഒ​രു ല​ക്ഷം രൂ​പ പു​ല്‍​പ്പ​ള്ളി പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് എം.​യു. ഇ​മ്മാ​നു​വ​ല്‍ ഏ​റ്റു​വാ​ങ്ങി.

ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സ്, പു​ത്തൂ​ര്‍ ബി​ഷ​പ് ഗി​വ​ര്‍​ഗീ​സ് മാ​ര്‍ മ​ക്കാ​റി​യോ​സ്, മോ​ണ്‍. മാ​ത്യു അ​റ​മ്പ​ന്‍​കു​ടി​യി​ല്‍, എം​സി​എ പ്ര​സി​ഡ​ന്‍റ് വി.​പി. മ​ത്താ​യി, സെ​ക്ര​ട്ട​റി ബ്ലെ​സ​ന്‍ ച​രി​വു​പു​ര​യി​ടം, അ​നീ​ഷ് കു​ഞ്ചു​ക്കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.