മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, November 13, 2019 12:48 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ല ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ​യും ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെയും മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യു​ടെയും നേ​തൃ​ത്വ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി, കൊ​യി​ലേ​രി, പ​യ്യ​മ്പ​ള്ളി, പു​ല്‍​പ്പ​ള്ളി, അ​മ്പ​ല​വ​യ​ല്‍ എ​ന്നി​വ​ട​ങ്ങ​ളി​ലെ മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.
മ​ത്സ്യ​ത്തി​ല്‍ അ​മോ​ണി​യ, ഫോ​ര്‍​മാ​ല്‍​ഡി​ഹൈ​ഡ് തു​ട​ങ്ങി​യ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ദ്ധ്യം മ​ന​സി​ലാ​ക്കാ​ന്‍ സെ​ന്‍​ട്ര​ല്‍ ഫീ​ഷ​റീ​സ് ടെ​ക്‌​നോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ്ര​ത്യേ​ക ടെ​സ്റ്റ് കി​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യി​ല്‍ കൊ​യി​ലേ​രി ടൗ​ണി​ലെ മ​ത്സ്യ വി​ല്‍​പ്പ​ന​ശാ​ല​യി​ലെ മ​ത്തി​യി​ലും എ​രു​ന്തി(ക​ക്ക ഇ​റ​ച്ചി) ലും ​ഫോ​ര്‍​മാ​ലി​ന്റെ സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.