ദേ​ശീ​യ​പാ​ത 766 അ​ട​ച്ച്പൂട്ടല്‌: അ​നു​കൂ​ല സ​ത്യ​വാ​ങ്മൂ​ല​ത്തി​നു കാ​ര​ണം കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ജാ​ഗ്ര​ത​ക്കു​റ​വെ​ന്ന്
Sunday, November 17, 2019 12:47 AM IST
ക​ൽ​പ്പ​റ്റ:​ഗോ​ണി​ക്കു​പ്പ വ​ഴി​യു​ള്ള ബ​ദ​ൽ​പാ​ത ദേ​ശീ​യ​പാ​ത​യാ​ക്കി ദേ​ശീ​യ​പാ​ത 766 അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച് കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ആ​ൻ​ഡ് ഹൈ​വേ​സ് മ​ന്ത്രാ​ല​യം സു​പ്രീം കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യ​ത് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ജാ​ഗ്ര​ത​ക്കു​റ​വാ​ണെ​ന്നു നീ​ല​ഗി​രി-​വ​യ​നാ​ട് എ​ൻ​എ​ച്ച് ആ​ൻ​ഡ് റ​യി​ൽ​വേ ആ​ക‌്ഷ​ൻ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

മ​ന്ത്രാ​ല​യ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി സ​ത്യ​വാ​ങ്മൂ​ലം അ​നു​കൂ​ല​മാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ല്ല. ദേ​ശീ​യ​പാ​ത വി​ഷ​യം പ​ഠി​ക്കാന്‌ സ​മി​തി​യെ നി​യോ​ഗി​ക്കാന്‌ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​നും ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​നും ത​യാ​റാ​കു​ന്നി​ല്ല.

ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി പോ​ലെ രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ക്കേ​സും അ​ട്ടി​മ​റി​ച്ച് ബ​ദ​ൽ​പാ​ത വി​ക​സി​പ്പി​ക്കാ​ൻ ന​ട​ക്കു​ന്ന അ​ണി​യ​റ നീ​ക്ക​ത്തെ​ക്കു​റി​ച്ചു ആ​ക‌്ഷ​ൻ ക​മ്മി​റ്റി പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​ണ്. എ​ന്നി​ട്ടും കേ​സ് ന​ട​ത്തി​പ്പി​ൽ ഗു​രു​ത​ര​മാ​യ പി​ഴ​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യം​പോ​ലും സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​യി​ല്ല. യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ കേ​സി​നെ സ​മീ​പി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു ആ​ക‌്ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്‍​വീ​ന​ർ ​ടി.​എം. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത്, ​പി. വേ​ണു​ഗോ​പാ​ൽ, പി.​വൈ. മ​ത്താ​യി, ജോ​സ് ക​പ്യാ​ർ​മ​ല, സം​ഷാ​ദ്, ജേ​ക്ക​ബ് ബ​ത്തേ​രി, സി. ​അ​ബ്ദു​ൽ റ​സാ​ഖ്, പി.​എം. ഇ​സ്മ​യി​ൽ, അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.