ബ​ത്തേ​രി​യി​ൽ പ്ര​ബ​ന്ധ​ര​ച​ന മ​ത്സ​രം 20ന്
Monday, November 18, 2019 12:33 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 26ന് ​ന​ട​ത്തു​ന്ന മ​ഹാ​ത്മ​ജി അ​നു​സ്മ​ര​ണ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി 20ന് ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത ദ​ർ​ശ​ന​ങ്ങ​ൾ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ബ​ന്ധ​ര​ച​ന മ​ത്സ​രം ന​ട​ത്തും. ന​ഗ​ര​സ​ഭ ഹാ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.
പ്രൈവ​റ്റ്, റ​ഗു​ല​ർ, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. സ്ഥാ​പ​നാ​ധി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്രം കൊ​ണ്ടു​വ​ര​ണം.​ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് 26ലെ ​ച​ട​ങ്ങി​ൽ സ​മ്മാ​നം ന​ൽ​കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി കാ​ർ​ട്ടൂ​ണ്‍ മ​ത്സ​രം ന​ട​ത്തു​മെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.