ആ​രോ​ഗ്യ വ​കു​പ്പി​ല്‍ ജി​ല്ല​യി​ല്‍ 33 പു​തി​യ ത​സ്തി​ക​ക​ള്‍
Tuesday, November 19, 2019 12:27 AM IST
കല്‌പ്പറ്റ: ആ​രോ​ഗ്യ​രം​ഗ​ത്ത് ജി​ല്ല​യി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടേ​ത​ട​ക്കം 33 പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങി. ആ​ര്‍​ദ്രം പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ര്‍​ത്തി​യ ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ച്ച​ത്. ഡോ​ക്ട​ര്‍-10, സ്റ്റാ​ഫ് ന​ഴ്‌​സ്-15, ലാ​ബ് ടെ​ക്‌​നീ​ഷന്‍-​എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​താ​യി അ​നു​വ​ദി​ച്ച ത​സ്തി​ക​ക​ള്‍.
വെ​ള്ള​മു​ണ്ട, കു​റു​ക്ക​ന്‍​മൂ​ല, തൊ​ണ്ട​ര്‍​നാ​ട്, ബേ​ഗൂ​ര്‍, സു​ഗ​ന്ധ​ഗി​രി, പൊ​ഴു​ത​ന, കോ​ട്ട​ത്ത​റ, പ​ടി​ഞ്ഞാ​റ​ത്ത​റ, പാ​ക്കം, ചെ​ത​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പു​തു​താ​യി ഡോ​ക്ട​ര്‍​മാ​രെ​യും ന​ഴ്‌​സു​മാ​രെ​യും നി​യ​മി​ക്കും. എ​ട​വ​ക, കു​റു​ക്ക​ന്‍​മൂ​ല, ബേ​ഗൂ​ര്‍, സു​ഗ​ന്ധ​ഗി​രി, പൊ​ഴു​ത​ന, കോ​ട്ട​ത്ത​റ, പ​ടി​ഞ്ഞാ​റ​ത്ത​റ, പാ​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തു​താ​യി ലാ​ബ് ടെ​ക്‌​നീ​ഷന്‍ ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ആ​ര്‍​ദ്രം പ​ദ്ധ​തി പ്ര​കാ​രം മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ലെ 31 സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളാണ്്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ര്‍​ത്തു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൂ​താ​ടി, വെ​ങ്ങ​പ്പ​ള്ളി, നൂ​ല്‍​പ്പു​ഴ, അ​പ്പ​പ്പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി. മേ​പ്പാ​ടി, അ​മ്പ​ല​വ​യ​ല്‍ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍ററു​ക​ള്‍, കു​റു​ക്ക​ന്‍​മൂ​ല, ബേ​ഗൂ​ര്‍, എ​ട​വ​ക, വെ​ള്ള​മു​ണ്ട, ചീ​രാ​ല്‍, തൊ​ണ്ട​ര്‍​നാ​ട്, വാ​ഴ​വ​റ്റ, ചെ​ത​ല​യം, പാ​ക്കം, പ​ടി​ഞ്ഞാ​റ​ത്ത​റ, കോ​ട്ട​ത്ത​റ, സു​ഗ​ന്ധ​ഗി​രി, പൊ​ഴു​ത​ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ പ​ന​മ​രം, പേ​ര്യ, ന​ല്ലൂ​ര്‍​നാ​ട്, ത​രി​യോ​ട്, പു​ല്‍​പ്പ​ള്ളി, മീ​ന​ങ്ങാ​ടി ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ള്‍, കാ​പ്പു​കു​ന്ന്, വ​ര​ദൂ​ര്‍, ചു​ള്ളി​യോ​ട്, വാ​ളാ​ട്, മു​ള്ള​ന്‍​കൊ​ല്ലി, മൂ​പ്പൈ​നാ​ട് പി​എ​ച്ച്‌​സി​ക​ള്‍ എ​ന്നി​വ മാ​തൃ​കാ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​വും.കി​ട​ത്തി​ച്ചി​കി​ത്സ ആ​വ​ശ്യ​മി​ല്ലാ​ത്ത രോ​ഗി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ സൗ​ഹാ​ര്‍​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​ണ് ആ​ര്‍​ദ്രം ദൗ​ത്യ​ത്തി​ല്‍ പ്ര​ധാ​നം. ദൈ​നം​ദി​നം ആ​ശു​പ​ത്രിയില്‌ വരേണ്ടി​വ​രു​ന്ന രോ​ഗി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും കൗ​ണ്ട​റു​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന. വൈ​കു​ന്നേ​രം വ​രെ​യു​ള്ള മി​ക​ച്ച ഒ​പി സൗ​ക​ര്യം, ര​ജി​സ്‌​ട്രേ​ഷ​ന്‍ കൗ​ണ്ട​റു​ക​ള്‍, മു​ന്‍​കൂ​ട്ടി ബു​ക്കിം​ഗ് സൗ​ക​ര്യം, മി​ക​ച്ച കാ​ത്തി​രി​പ്പ് സ്ഥ​ല​ങ്ങ​ള്‍, കു​ടി​വെ​ള്ളം, ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​ങ്ങ​ള്‍, സ്ത്രീ-​ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദം, പ്രീ ​ചെ​ക്ക​പ്പ് ഏ​രി​യ, ലാ​ബ്, ഡി​സ്‌​പ്ലേ​ക​ള്‍, സ്വ​കാ​ര്യ​ത​യു​ള്ള പ​രി​ശോ​ധ​നാ മു​റി​ക​ള്‍, ക്ലി​നി​ക്കു​ക​ള്‍ എ​ന്നീ സൗ​ക​ര്യ​ങ്ങ​ള്‍ ഓ​രോ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ടാ​വും.