കൈ​ര​ളി ഭൂ​സ​മ​രം: പ​ട്ട​യം ല​ഭി​ക്കാ​തെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍
Wednesday, November 20, 2019 1:11 AM IST
ക​ല്‍​പ്പ​റ്റ: ആ​ദി​വാ​സി ഭൂ​സ​മ​രം തു​ട​ങ്ങി വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും കൈ​ര​ളി കൈ​യേ​റ്റ ഭൂ​മി​യി​ല്‍ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം ക​ഷ്ട​ത​ക​ളു​ടെ പ​ടു​കു​ഴി​യി​ല്‍.
ഇ​ട​തു അ​നു​കൂ​ല സം​ഘ​ട​നാ​യ ആ​ദി​വാ​സി ഐ​ക്യ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 2012 ല്‍ ​മു​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ജ​യ്ഹി​ന്ദ് വാ​ര്‍​ഡി​ലെ കൈ​ര​ളി​യി​ല്‍ ആ​രം​ഭി​ച്ച കൈ​യേ​റ്റ സ​മ​ര​ത്തി​ല്‍ കു​ടി​ല്‍​കെ​ട്ടി താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത​മാ​ണ് ദു​രി​ത​പൂ​ര്‍​ണ​മാ​യി​രി​ക്കു​ന്ന​ത്.
ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച​തോ​ടെ ഭൂ​മി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് നീ​ളു​ന്ന​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് കൈ​യേ​റ്റ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ള്‍.
കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തു​മു​ത​ല്‍ തു​ട​ങ്ങി​യ​താ​ണ് കൈ​യേ​റ്റ ഭൂ​മി​യി​ലെ ദു​രി​ത അ​നു​ഭ​വ​ങ്ങ​ള്‍. പ​ട്ട​യം, കൈ​വ​ശ രേ​ഖ എ​ന്നി​വ കി​ട്ടാ​താ​യ​തോ​ടെ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടെ​ന്ന സ്വ​പ്‌​നം ഇ​ല്ലാ​താ​യി. പ്ലാ​സ്റ്റി​ക്കും പാ​ള​യും കൊ​ണ്ട് നി​ര്‍​മി​ച്ച മി​ക്ക കു​ടി​ലു​ക​ളും കാ​ല​വ​ര്‍​ഷ​ത്തി​ല്‍ നി​ലം പൊ​ത്തി. ഇ​വ​യ്ക്ക് പു​റ​മെ കു​ടി​വെ​ള്ളം, ടോ​യ്‌​ല​റ്റ്, വൈ​ദ്യ​തി എ​ന്നീ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‌ മി​ച്ച​ഭൂ​മി​യി​ലി​ല്ല.
2012 ല്‍ ​ആ​ണ് ആ​ദി​വാ​സി ഐ​ക്യ​സ​മി​തി, എ​കെ​എ​സ്, കെ​എ​സ്‌​കെ​ടി​യു എ​ന്നി​വ​യു​ടെ നേ​ത്വ​ത്വ​ത്തി​ല്‍ മു​പ്പൈ​നാ​ട് പ​ഞ്ച​യ​ത്തി​ലെ ഹാ​രി​സ​ണ്‍ മ​ല​യാ​ളം പ്ലാ​ന്‍റേ​ഷ​ന്‍റെ കൈ​വ​ശ​മു​ള്ള മി​ച്ച​ഭൂ​മി​യി​ല്‍ കു​ടി​ല്‍​കെ​ട്ടി സ​മ​രം ആ​രം​ഭി​ച്ച​ത്.

സ​മ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ പ​ല​രു​ടെ​യും പേ​രി​ല്‍ ഇ​ന്നും കേ​സു​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു. മു​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൈ​ര​ളി, നെ​ടും​മ്പാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 80 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​ല്‍​കെ​ട്ടി താ​മ​സി​ക്കു​ന്ന​ത്. കൈ​യേ​റ്റ​ക്കാ​രെ ഒ​ഴു​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​മ്പ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കി​യെ​ങ്കി​ലും സ​മ​രാ​നു​കൂ​ലി​ക​ളും പോ​ലീ​സും ത​മ്മി​ലു​ള്ള പ്ര​ശ്‌​നം​മൂ​ലം ഒ​ഴി​പ്പി​ക്ക​ല്‍ നി​ര്‍​ത്തി വ​യ്ക്കു​ക​യാ​യി​രു​ന്നു.

സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ഭൂ​മി ഭൂ​ര​ഹി​ത​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സം മൂ​ലം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.