ക്ലാസില്‌ പാ​ന്പ് ക​ടി​യേ​റ്റ് കുട്ടി മ​രി​ച്ച സം​ഭ​വത്തില്‌ വ്യാപക പ്രതിഷേധം
Friday, November 22, 2019 12:36 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പാ​ന്പ് ക​ടി​യേ​റ്റ് കു​ട്ടി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്കൂ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ൾ എ​ന്താ​ണ് പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ടൗ​ണി​ൽ ത​ന്നെ​യു​ള്ള സ​ർ​ക്കാ​ർ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലെ ക്ലാ​സ് മു​റി​ക​ളാ​ണ് പാ​ന്പു​ക​ളു​ടെ താ​വ​ള​മാ​യി​രി​ക്കു​ന്ന​ത്.

സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രേ​യും ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ്യൂ​ട്ടി ഡോ​ക്ട​ർ​ക്കെ​തി​രെ​യും ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ശ​ക്ത​മാ​കു​ന്നു.

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളി​ൽ ന​വീ​ക​ര​ണം ന​ട​ത്താ​തെ ക്ലാ​സെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച അ​ധ്യാ​പ​ക​രും പി​ടി​എ​യും സം​ഭ​വ​ത്തി​ന് മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു.