യുഡിഎഫ് പോലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്
Saturday, November 23, 2019 12:43 AM IST
സുൽത്താൻ ബത്തേരി: പാന്പ് കടിയേറ്റ് വിദ്യാർഥി മരണമടഞ്ഞ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിനും ആരോഗ്യ വകുപ്പിനും നഗരസഭക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി യുഡിഎഫ് നഗരസഭ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.കുറ്റക്കാരായവർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ്ച് ഇന്ന് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും. രാവിലെ പത്തിന് നടക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.

നഗരസഭയിലേക്ക് മാർച്ച് നടത്തി

സുൽത്താൻ ബത്തേരി: സർവജന സ്കൂളിലെ വിദ്യാർഥി പാന്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ നഗരസഭയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് മുസ്്ലിം യൂത്ത് ലീഗ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി സി.കെ. ഹാരിഫ് ഉദ്ഘാടനം ചെയ്തു.