പൊ​ളി​ക്കാ​നി​രു​ന്ന കെ​ട്ടി​ട​ത്തി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി ന​ഗ​ര​സ​ഭ
Saturday, November 23, 2019 12:45 AM IST
സു​ൽ​ത്താ​ൻ ബ​ത്തേരി: പൊ​ളി​ക്കാ​നി​രു​ന്ന കെ​ട്ടി​ട​ത്തി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി ബ​ത്തേ​രി ന​ഗ​ര​സ​ഭ. ഷ​ഹ​ല ഷെ​റി​ൻ പ​ഠി​ച്ചി​രു​ന്ന അ​ഞ്ച് എ ​ക്ലാ​സ് മു​റി അ​ട​ങ്ങു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​നി​രു​ന്ന​താ​ണെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ത​ന്നെ പ​റ​യു​ന്നു​ണ്ട്. അ​ങ്ങി​നെ​യു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ന് എ​ന്തി​നാ​ണ് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​തെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ചോ​ദ്യം.
ഷ​ഹ​ല പാ​ന്പ് ക​ടി​യേ​റ്റ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ​ക്ക് മാ​റി നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല. ഫി​റ്റ് അ​ല്ലാ​ത്ത ഒ​രു കെ​ട്ടി​ട​ത്തി​ന് എ​ന്തി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി എ​ന്ന ചോ​ദ്യ​ത്തി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റാ​ൻ ന​ഗ​ര​സ​ഭ​ക്ക് ക​ഴി​യി​ല്ല. 30 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് യു​പി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
നാ​ല് മാ​സം മു​ന്പ് സ്കൂ​ളി​നു​വേ​ണ്ടി ഒ​രു കോ​ടി രൂ​പ കി​ഫ്ബി അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ത് ക​ട​ലാ​സി​ൽ ത​ന്നെ ഒ​തു​ങ്ങു​ക​യാ​ണ്. കെ​ട്ടി​ടം പൊ​ളി​ക്കാ​നി​രു​ന്ന​തി​നാ​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ പ​ണി ന​ട​ത്താ​തി​രു​ന്ന​തെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.