പ്രൊ​ബേ​ഷ​ൻ വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു
Thursday, December 5, 2019 12:41 AM IST
ക​ൽ​പ്പ​റ്റ: ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രു​ടെ ജ​ൻ​മ​ദി​നം പ്രൊ​ബേ​ഷ​ൻ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ് ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്രൊ​ബേ​ഷ​ൻ വാ​രാ​ഘോ​ഷം പ​രി​വ​ർ​ത്ത​നം 2019 സ​മാ​പി​ച്ചു. സ​മാ​പ​ന പ​രി​പാ​ടി ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് എ. ​ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ൽ​പ്പ​റ്റ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. രാ​ജീ​വ് പി.​എം. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​എം ത​ങ്ക​ച്ച​ൻ ആ​ന്‍റ​ണി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള​ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ജ​യ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. ചാ​ത്തു​ക്കു​ട്ടി, ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന സെ​മി​നാ​റി​ൽ അ​ഡ്വ.​എം. വേ​ണു​ഗോ​പാ​ലും ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ അ​ഷ്റ​ഫ് കാ​വി​ലും പ്ര​സം​ഗി​ച്ചു.

മാ​ന​ന്ത​വാ​ടി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ടി.​വി. സു​ഗ​ത​ൻ, ബ​ത്തേ​രി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി. വേ​ണു​ഗോ​പാ​ൽ, ക​ൽ​പ്പ​റ്റ ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ.​ഷൈ​ജു മാ​ണി​ശ്ശേ​രി, പ്രൊ​ബേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കെ.​ടി. ന​ൽ​ഹ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി ജി​ല്ലാ ജ​യി​ൽ, വൈ​ത്തി​രി സ്പെ​ഷ​ൽ സ​ബ്ജ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ട​വു​കാ​ർ​ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ക​ലാ​സാ​ഹി​ത്യ ര​ച​നാ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.