ഷാ​ന​വാ​സ് പ്ര​തി​ബ​ദ്ധ​ത​യു​ണ്ടാ​യി​രു​ന്ന നേ​താ​വ്: രാ​ഹു​ൽ​ഗാ​ന്ധി എംപി
Saturday, December 7, 2019 12:28 AM IST
മീ​ന​ങ്ങാ​ടി: കോ​ണ്‍​ഗ്ര​സി​നെ വ​ള​ർ​ത്തു​ന്ന​തി​ലും പാ​ർ​ട്ടി ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലും പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തി​യ നേ​താ​വാ​യി​രു​ന്നു അ​ന്ത​രി​ച്ച എം.​എ. ഷാ​ന​വാ​സ് എം​പി​യെ​ന്നു രാ​ഹു​ൽ​ഗാ​ന്ധി എം​പി. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ചോ​ല​യി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഷാ​ന​വാ​സ് അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തി​ന്‍റെ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഷാ​ന​വാ​സി​ന്‍റെ അ​സാ​ന്നി​ധ്യം കോ​ണ്‍​ഗ്ര​സി​നു വ​ലി​യ ന​ഷ്ട​മാ​ണ്. മ​നു​ഷ്യ​ത്വ​ത്തി​നു മൂ​ല്യം ക​ൽ​പ്പി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു ഷാ​ന​വാ​സ്. എം​പി എ​ന്ന നി​ല​യി​ൽ ജി​ല്ല​യി​ൽ ഷാ​ന​വാ​സ് തു​ട​ങ്ങി​വ​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യ്ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, എ.​പി. അ​നി​ൽ​കു​മാ​ർ, കെ.​സി. റോ​സ​ക്കു​ട്ടി,പി.​കെ. ജ​യ​ല​ക്ഷ്മി, പി.​വി. ബാ​ല​ച​ന്ദ്ര​ൻ, കെ.​എ​ൽ. പൗ​ലോ​സ്, കെ.​കെ. ഏ​ബ്ര​ഹാം, പി.​പി. ആ​ലി, കെ.​ഇ. വി​ന​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.