മി​ൽ​മ യൂ​ണി​യ​ൻ വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി
Saturday, December 7, 2019 11:33 PM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ മേ​ഖ​ല ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ൻ മു​പ്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​വും ഭ​ര​ണ​സ​മി​തി പ്ര​ഖ്യാ​പി​ച്ച പു​തി​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഡി​വി​ഡ​ന്‍റ് വി​ത​ര​ണ​വും ചു​ഴ​ലി ഡ​യ​റി ഹാ​ളി​ൽ ന​ട​ത്തി. ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള പാ​ൽ ന​ൽ​കി​യ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന സ​മ്മാ​ന വി​ത​ര​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​പ്പ​പ്പാ​റ ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ അ​ന്ത​രി​ച്ച കെ.​സി. മ​ണി​യു​ടെ കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യം മ​ന്ത്രി കൈ​മാ​റി. ഭ​വ​ന സ​ഹാ​യ വി​ത​ര​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​വോ​ൾ​വിം​ഗ് ഫ​ണ്ട്, ചി​കി​ത്സാ​സ​ഹാ​യ വി​ത​ര​ണ​വും അ​വ​ർ നി​ർ​വ​ഹി​ച്ചു. സം​ഘ​ങ്ങ​ൾ​ക്കു​ള്ള ഓ​ഹ​രി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ മ​ക്ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് എ​ന്നി​വ മു​ൻ എം​എ​ൽ​എ സ​ത്യ​ൻ മൊ​കേ​രി വി​ത​ര​ണം ചെ​യ്തു. ക്ഷീ​ര സ​മാ​ശ്വാ​സ​ധ​ന വി​ത​ര​ണം മി​ൽ​മ മു​ൻ ചെ​യ​ർ​മാ​ൻ പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പും ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി മെം​ബ​ർ ശ​ശി​കു​മാ​റും നി​ർ​വ​ഹി​ച്ചു. പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പി​നെ ആ​ദ​രി​ച്ചു. ക്ഷീ​ര​വി​ക​സ​ന ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബ​ന്ദു​മോ​ൻ, മ​ത്താ​യി, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ യൂ​സ​ഫ് കോ​റോ​ത്ത് , എം​ആ​ർ​സി​എം​പി​യു മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​എം. വി​ജ​യ​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.