ക​ണി​യാ​ന്പ​റ്റ ജി​എം​ആ​ർ​എ​സ് എ​സ്പി​സി യൂ​ണി​റ്റി​നു സ​ഹ​ചാ​രി അ​വാ​ർ​ഡ്
Monday, December 9, 2019 12:16 AM IST
ക​ൽ​പ്പ​റ്റ:​സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ സ​ഹ​ചാ​രി അ​വാ​ർ​ഡ് ക​ണി​യാ​ന്പ​റ്റ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ (ജി​എം​ആ​ർ​എ​സ്) സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് യൂ​ണി​റ്റി​നു ല​ഭി​ച്ചു. പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന പി​ന്തു​ണ​യും സ​ഹാ​യ​വു​മാ​ണ് യൂ​ണി​റ്റി​നെ അ​വാ​ർ​ഡി​നു അ​ർ​ഹ​മാ​ക്കി​യ​ത്. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ മാ​ത്ര​മ​ട​ങ്ങു​ന്ന​താ​ണ് ക​ണി​യാ​ന്പ​റ്റ ജി​എം​ആ​ർ​എ​സി​ലെ എ​സ്പി​സി യൂ​ണി​റ്റ്. 2014ലാ​ണ് സ്കൂ​ളി​ൽ യൂ​ണി​റ്റ് തു​ട​ങ്ങി​യ​ത്.
കാ​രു​ണ്യ​കൈ​നീ​ട്ടം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ണ് യൂ​ണി​റ്റ് സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ക ക​ണ്ടെ​ത്തു​ന്ന​ത്. പ​ദ്ധ​തി​യി​ൽ ലി​ക്വി​ഡ് സോ​പ്പ്, സോ​പ്പു​പൊ​ടി, ഹാ​ൻ​ഡ് വാ​ഷ്, ടോ​യ്ല​റ്റ് ക്ലീ​ന​ർ, പെ​ൻ സ്റ്റാ​ൻ​ഡ്, കു​ട തു​ട​ങ്ങി​യ നി​ർ​മി​ച്ച് വി​പ​ണ​നം ചെ​യ്യു​ന്നു​ണ്ട്. ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ എം.​സ​ൽ​മ, എ​സി​പി​ഒ. ടി.​കെ. അ​ബ്ദു​ൽ റ​ഷീ​ദ്, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ ജി. ​ശ​ശി​കു​മാ​ർ, എ​ഡി​ഐ എ.​ആ​ർ. ര​ഞ്ജി​ത പ​ദ്മം, ലീ​ഡ​ർ കെ.​എം. ആ​ര്യ എ​ന്നി​വ​രാ​ണ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
ബ​ത്തേ​രി മു​നി​സി​പ്പ​ൽ ഹാ​ളി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​വാ​ർ​ഡു സ​മ്മാ​നി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ർ എം.​കെ. മോ​ഹ​ന​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.