കേ​ര​ള ബാ​ങ്ക് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, December 10, 2019 12:59 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വി​ജ​യ പ​ന്പ് പ​രി​സ​ര​ത്തു സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി. ​സു​രേ​ഷ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പി. ​റ​ഹിം കേ​ര​ള ബാ​ങ്ക് വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
സ​ഹ​കാ​രി​ക​ളാ​യ പി. ​ഗ​ഗാ​റി​ൻ, പി.​വി. സ​ഹ​ദേ​വ​ൻ, കെ. ​സു​ഗ​ത​ൻ, വി.​വി. ബേ​ബി, വി. ​സു​ലോ​ച​ന, കെ.​സ​ച്ചി​ദാ​ന​ന്ദ​ൻ, കെ. ​ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ങ്ക് രൂ​പീ​ക​ര​ണം വി​ളം​ബ​രം ചെ​യ്ത ന​ഗ​ര​ത്തി​ൽ ഘോ​ഷ​യാ​ത്ര ന​ട​ത്തി. സം​സ്ഥാ​ന​ത​ല​ത്തി​ൽ 1640 പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ​യാ​ണ് കേ​ര​ള ബാ​ങ്ക് ഒ​ന്നി​പ്പി​ക്കു​ന്ന​ത്.
ജി​ല്ലാ ബാ​ങ്കി​നു കീ​ഴി​ലു​ള്ള 850 ശാ​ഖ​ക​ളും കേ​ര​ള ബാ​ങ്കി​ന് ക​രു​ത്താ​കും. ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ, സ്വ​യം തൊ​ഴി​ൽ പ്രോ​ത്സാ​ഹ​നം, ഗ്രാ​മീ​ണ മേ​ഖ​ല​യു​ടെ ശാ​ക്തീ​ക​ര​ണം, കൃ​ഷി എ​ന്നീ രം​ഗ​ത്തെ​ല്ലാം ആ​ക​ർ​ഷ​ക​മാ​യ വാ​യ്പാ സം​വി​ധാ​നം കേ​ര​ള ബാ​ങ്കി​നു​ണ്ടാ​കും.