കൈ​പി​ടി​ച്ച് സീ​താ​ല​യം; പു​ന​ർ​ജ​നി​യി​ൽ പു​തി​യ പ്ര​തീ​ക്ഷ​ക​ൾ
Tuesday, December 10, 2019 12:59 AM IST
ക​ൽ​പ്പ​റ്റ: ജീ​വി​ത വി​ര​ക്തി​യി​ൽ ആ​ശ്വാ​സ​വും പ്ര​തീ​ക്ഷ​യു​മേ​കു​ക​യാ​ണ് സം​സ്ഥാ​ന ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ സീ​താ​ല​യം, പു​ന​ർ​ജ​നി പ​ദ്ധ​തി​ക​ൾ. നി​ത്യ​ജീ​വി​ത​ത്തി​ൽ സ്ത്രി​ക​ൾ നേ​രി​ടു​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് സീ​താ​ല​യം പ​രി​ഹാ​രം കാ​ണു​ന്നു.​പു​ന​ർ​ജ​നി​യി​ൽ പു​രു​ഷ​ൻ​മാ​ർ​ക്കാ​യി ല​ഹ​രി വി​മോ​ച​ന ചി​കി​ത്സ​യാ​ണ് ന​ൽ​കു​ന്ന​ത്.
അ​വി​വി​വാ​ഹി​ത​രാ​യ അ​മ്മ​മാ​ർ, വി​വാ​ഹ​മോ​ചി​ത​ർ, മ​ദ്യ​പാ​നി​ക​ളു​ടെ ഭാ​ര്യ​മാ​ർ, മാ​ന​സി​ക​രോ​ഗി​ക​ൾ, മാ​ന​സി​ക​സ​മ്മ​ർ​ദം അ​നു​ഭ​വി​ക്കു​ന്ന​വ​ർ, മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് സീ​താ​ല​യം വ​ഴി കൗ​ണ്‍​സ​ലിം​ഗ് ല​ഭി​ക്കു​ക. വയനാട് ജി​ല്ല​യി​ൽ അ​ഞ്ചു​കു​ന്നി​ലെ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലാ​ണ് സീ​താ​ല​യം ക്ലി​നി​ക്. ഏ​പ്രി​ൽ മു​ത​ൽ സീ​താ​ല​യ​ത്തി​ൽ 1,145 പേ​രാ​ണ് ചി​കി​ത്സ​യ്ക്കു എ​ത്തി​യ​ത്.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ്, നി​യ​മ​പ​രി​ര​ക്ഷ എ​ന്നി​വ​യും സീ​താ​ല​യ​ത്തി​ൽ ന​ൽ​കു​ന്നു. പു​ന​ർ​ജ​നി​യി​ൽ ല​ഹ​രി​വി​മോ​ച​ന ചി​കി​ത്സ​യാ​ണ് ന​ൽ​കു​ന്ന​ത്.
പു​ന​ർ​ജ​നി​യി​ൽ എ​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ച്ച് പ്ര​ത്യേ​ക കൗ​ണ്‍​സി​ലി​ങ്ങി​നു വി​ധേ​യ​മാ​ക്കും.​മ​ദ്യാ​സ​ക്തി ല​ഹ​രി ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ​യ്ക്ക് അ​ടി​മ​യാ​യ​വ​രെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് പു​ന​ർ​ജ​നി​യി​ലൂ​ടെ തി​രി​കെ എ​ത്തി​ക്കു​ക​യാ​ണ്.​ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ 430 പേ​ർ പു​ന​ർ​ജ​നി​യി​ലൂ​ടെ പു​തി​യ ജീ​വി​തം തു​ട​ങ്ങി. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് പു​ന​ർ​ജ​നി ക്ലി​നി​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​റ്റു ഒ​പി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി രോ​ഗി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​റി​യാ​നും ചി​കി​ത്സ നി​ർ​ദേ​ശി​ക്കാ​ൻ ഈ ​ക്ലി​നി​ക്കി​ലൂ​ടെ ക​ഴി​യു​ന്നു.
സം​സ്ഥാ​ന​ത്ത് 14 ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലും ഈ ​ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. കി​ട​ത്തി ചി​കി​ത്സാ സൗ​ക​ര്യ​വും ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണ്.