മ​നു​ഷ്യാ​വ​കാ​ശ​ദി​നാ​ച​ര​ണം ന​ട​ത്തി
Tuesday, December 10, 2019 11:58 PM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള മ​ഹി​ളാ സ​മ​ഖ്യ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​നു​ഷ്യാ​വ​കാ​ശ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഉൗ​രു​ക​ളി​ൽ നി​ന്നു​മാ​യി 250ൽ ​പ​രം ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. മാ​ന​ന്ത​വാ​ടി മു​ൻ​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ചെ​യ​ർ പേ​ഴ്സ​ണ്‍ ശോ​ഭ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള മ​ഹി​ളാ സ​മ​ഖ്യ സൊ​സൈ​റ്റി സ്റ്റേ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് ബോ​ബി ജോ​സ​ഫ്, എ. ​നി​സ, വെ​ള്ള ചേ​ക്കോ​ട്ട്, വി.​കെ. സു​രേ​ഷ്, പി.​പി. ശ്രീ​ജേ​ഷ്, വി.​ആ​ർ. ര​മ്യ, കെ.​വി. ശ്യാ​മ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ ക​റി​ച്ചും അ​വ നേ​ടി എ​ടു​ക്കു​ന്ന​തി​നെ കു​റി​ച്ചും മം​ഗ​ല​ശേരി നാ​രാ​യ​ണ​ൻ ക്ലാ​സ് ന​യി​ച്ചു.

ക​ൽ​പ്പ​റ്റ: എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സൗ​ഹൃ​ദ ക്ല​ബ് അം​ഗ​ങ്ങ​ൾ മ​നു​ഷ്യാ​വ​കാ​ശ ഗാ​നം പാ​ടി ആ​വി​ഷ്ക​രി​ച്ച് അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ ദി​നം ആ​ച​രി​ച്ചു. സ്കൂ​ളി​ലെ സൗ​ഹൃ​ദ കോ ​ഓ​ർ​ഡി​നേ​റ്റ​റും മ​ല​യാ​ളം അ​ധ്യാ​പ​ക​നു​മാ​യ ഷാ​ജി മ​ട്ട​ന്നൂ​ർ ര​ചി​ച്ച മ​നു​ഷ്യാ​വ​കാ​ശ ഗാ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ രം​ഗാ​വി​ഷ്കാ​രം ത​യാ​റാ​ക്കി.

ക​ൽ​പ്പ​റ്റ എ​സ്ഡി​എം എ​ൽ​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ഗാ​നം അ​വ​ത​രി​പ്പി​ച്ചു. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ജി​ല്ലാ കോ​ഡി​നേ​റ്റ​ർ കെ.​എ​സ്. ശ്യാ​ൽ, എ​സ്ഡി​എം എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ആ​ർ. ഗി​രി​നാ​ഥ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. നൗ​ഷാ​ദ്, ഷാ​ജു ഗു​രു​ശ്രീ, അ​ധ്യാ​പ​ക​രാ​യ വൈ​ശാ​ഖ​ൻ റെ​ജി, സ്നി​ഗ്ധ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ർ​ദ്ര എം. ​നാ​യ​ർ, ആ​ർ. ഭ​ദ്ര, ന​വ്യ പി. ​ത​ന്പി, സാ​യൂ​ജ്യ, എം.​ബി. അ​ഞ്ജ​ന, അ​നു സി​താ​ര, ജ​ഹ​ന, അ​തു​ല്യ, ഷാ​രൂ​ഖ്, അ​മ​ൽ ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് മ​നു​ഷ്യാ​വ​കാ​ശ ഗാ​ന​ത്തി​ന് രം​ഗാ​വി​ഷ്കാ​ര​മൊ​രു​ക്കി​യ​ത്. ടാ​ബ്ലോ അ​വ​ത​രി​പ്പി​ച്ചു

വ​ടു​വ​ൻ​ചാ​ൽ: മ​നു​ഷ്യാ​വ​കാ​ശ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​ത്തി​രി ഉ​പ​ജി​ല്ല​യി​ലെ ചി​ത്ര​ഗി​രി ഗ​വ. പ്രൈ​മ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ടാ​ബ്ലോ അ​വ​ത​രി​പ്പി​ച്ചു. അ​ൻ​ഷ എം. ​ബ​ഷീ​ർ, സ​നു കൃ​ഷ്ണ​ൻ, അ​ല​ൻ വി​ൽ​സ​ണ്‍, അ​ൻ​ഷി​ഫ്, കെ. ​വ​ന്ദ​ന, മു​ഹ​മ്മ​ദ് ഫ​ർ​സി​ൻ, കെ. ​അ​ഭി​ന​വ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ടാ​ബ്ലോ ലൈം​ഗി​കാ​തി​ക്ര​മം, ബാ​ല​വേ​ല, വി​ദ്യാ​ഭ്യാ​സാ​വ​കാ​ശ ലം​ഘ​നം, ഗാ​ർ​ഹി​ക പീ​ഡനം തു​ട​ങ്ങി കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന അ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ തു​റ​ന്നു കാ​ണി​ക്കു​ന്ന​താ​യി​രു​ന്നു.

അ​ധ്യാ​പ​ക​ൻ സി. ​അ​ബ്ദു​റ​ഹ്മാ​ൻ മ​നു​ഷ്യാ​വ​കാ​ശ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ബാ​ലാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ബോ​ധ​വാ​ൻ​മാ​രാ​ക​ണ​മെ​ന്നും അ​വ​കാ​ശ നി​ഷേ​ധ​ത്തി​നെ​തി​രേ ക​രു​ത്തോ​ടെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ടി ശ​ബ്ദി​ക്കു​ന്ന​വ​ർ ബാ​ധ്യ​ത​ക​ൾ നി​ർ​ഹ​വി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​ധ്യാ​പ​ക​രാ​യ ഒ.​പി. സു​ജി​ത്, പി.​കെ. അ​മ​ലു, എ​ൻ.​ബി. ദി​വ്യ, സി​നി, എ​സ്. സ​ന്ധ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.