വൈ​എം​സി​എ എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ് റാ​ലി 13ന്
Tuesday, December 10, 2019 11:58 PM IST
പു​ൽ​പ്പ​ള്ളി: മേ​ഖ​ല​യി​ലെ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഐ​ക്യ​വും സ്നേ​ഹ​വും വി​ളി​ച്ചോ​തി പു​ൽ​പ്പ​ള്ളി വൈ​എം​സി​എ എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ് റാ​ലി​യും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും 13ന് ​വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

13 ന് ​വൈ​കി​ട്ട് ആ​റി​ന് പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ലി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന എ​ക്യു​മെ​നി​ക്ക​ൽ ക​രോ​ൾ റാ​ലി ഓ​ർ​ത്ത​ഡോ​ക​സ് പ​ള്ളി, മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി, തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ടൗ​ണ്‍ ചു​റ്റി വൈ​എം​സി​എ ഹാ​ളി​ൽ എ​ത്തി​ച്ചേ​രും. വൈ​കി​ട്ട് 7.30 ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്രി​സ്മ​സ് സ​ന്ദേ​ശം കോ​ഴി​ക്കോ​ട് ബി​ഷ​പ് മാ​ർ വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ, മു​ഖ്യ പ്ര​ഭാ​ഷ​ണ​വും മു​ൻ​കാ​ല നേ​താ​ക്ക​ളെ ആ​ദ​രി​ക്ക​ലും വൈ​എം​സി​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്് ജ​സ്റ്റി​സ് ജെ.​ബി. കോ​ശി നി​ർ​വ​ഹി​ക്കും. എ​ബി പു​ക്കു​ന്പേ​ൽ, ഷാ​ജി ത​ല​മു​ടി​ത്ത​റ​യി​ൽ, ബെ​ന്നി അ​മ​രി​ക്കാ​ട്ട്, ജീ​നി​ഷ് ചീ​നി​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ക്രി​സ്മ​സ് ക​രോ​ൾ​ഗാ​ന മ​ത്സ​രം, ഡാ​ൻ​സ്, മാ​ർ​ഗം​ക​ളി തു​ട​ങ്ങിയ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​ബി പു​ക്കു​ന്പേ​ൽ, മാ​ത്യു മ​ത്താ​യി ആ​തി​ര, ബെ​ന്നി അ​മ​രി​ക്കാ​ട്ട്, ബാ​ബു പ്ര​ണ​വം, ബി​ജു തി​ണ്ടി​യ​ത്ത്, തോ​മ​സ് ഒ​റ്റ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.