പ്ര​ള​യ​ത്തി​ൽ വീട് ത​ക​ർ​ന്ന കു​ടും​ബ​ത്തെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, December 13, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മ്മി​ച്ചു​കൊ​ണ്ടി​രു​ന്ന വീ​ട് പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ക​ൽ​പ്പ​റ്റ തു​ർ​ക്കി ബ​സാ​ർ സ്വ​ദേ​ശി ഷേ​ർ​ളി ജോ​സി​നെ​യും കു​ടും​ബ​ത്തെ​യും പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് മൂ​ക​നും ബ​ധി​ര​നു​മാ​ണ്. ര​ണ്ട് മ​ക്ക​ളു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​ൻ പ്ര​കാ​രമാണ് വീ​ട് നി​ർ​മ്മി​ച്ച​ത്. 2018 ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ വീ​ട് ത​ക​ർ​ന്ന​ത്. സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ അ​ർ​ഹ​താ ലി​സ്റ്റി​ൽ പ​രാ​തി​ക്കാ​രി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല.
ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും ക​മ്മീ​ഷ​ൻ വാങ്ങിയ റി​പ്പോ​ർ​ട്ടിൽ പ​രാ​തി​ക്കാ​രി​ക്ക് ആ​കെ ന​ൽ​കാ​നു​ള്ള നാ​ല് ല​ക്ഷം രൂ​പ​യി​ൽ 1,55,000 രൂ​പ ന​ൽ​കി​യെ​ന്നും എ​ന്നാ​ൽ പ​രാ​തി​ക്കാ​രി ഭ​വ​ന നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ന്നും പ​റ​യു​ന്നു. ചേ​ന​മ​ല കോ​ള​നി​യി​ലാ​ണ് വീ​ട് നി​ർ​മ്മി​ക്കു​ന്ന​ത്. ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

പ്ര​ദേ​ശ​ത്ത് വീ​ട് നി​ർ​മ്മി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​ന് മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടിനായി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും മ​റു​പ​ടി കി​ട്ടി​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്കാ​രി​ക്ക് നി​ല​വി​ൽ താ​മ​സി​ക്കാ​ൻ സ്ഥ​ല​മി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.

ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള അ​പേ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ മു​ന്നി​ലു​ണ്ടെ​ന്നും പ​രാ​തി വി​ഷ​യ​ത്തി​ൽ ജി​ല്ലാ​ക​ള​ക്ട​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.