എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം 15ന് ​ബ​ത്തേ​രി​യി​ൽ
Friday, December 13, 2019 12:15 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​ട്ട് എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​യ​നാ​ട് എ​ക്യു​മെ​നി​ക്ക​ൽ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ക്യ ക്രി​സ്മ​സ് ആ​ഘോ​ഷം 15ന് ​ബ​ത്തേ​രി​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ലാ​ണ് ആ​ഘോ​ഷം. വൈ​കി​ട്ട് മൂ​ന്നി​ന് തു​ട​ങ്ങും. ക്രി​സ്മ​സ് ട്രീ, ​ക​രോ​ൾ ഗാ​നം, ക്രി​സ്മ​സ് പ​പ്പ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​വും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും. പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും. സം​സ്ഥാ​ന​ത​ല​ത്തി​ൽ ക​ലാ-​കാ​യി​ക രം​ഗ​ങ്ങ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്കും.

രാ​ത്രി ഏ​ഴി​ന് പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ഡോ.​ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ൽ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും. എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ഫാ.​ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഫോ​റം പ്ര​സി​ഡ​ന്‍റ് ഫാ.​ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ, മോ​ണ്‍.​ഡോ.​തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ളി​ൽ, ഫാ.​ഡാ​നി ജോ​സ​ഫ്, ഫാ.​അ​നീ​ഷ് മ​ന്പ​ള്ളി​ൽ, ഫാ.​വി.​എ​ൽ. മൈ​ക്കി​ൾ, ഫാ.​റോ​ബി​ൻ രാ​ജു, ഫാ.​ഫി​ലി​പ്പ് ചാ​ക്കോ, ഫാ.​ലി​ൻ​സ് ചെ​റി​യാ​ൻ, ഫാ.​ബേ​സി​ൽ വ​ട്ട​പ​റ​ന്പി​ൽ, ഫാ.​എ.​ടി. ബേ​ബി, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ട്ടാ​ന്പി​ള്ളി​ൽ, രാ​ജ​ൻ തോ​മ​സ്, ബി​ല്ലി​ഗ്ര​ഹാം, ടോ​മി മ​ങ്കു​ഴി, വി.​വി. ജോ​യി, പ്ര​ഫ.​എ.​വി. ത​ര്യ​ത്, വി.​പി. തോ​മ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.