ക​ൽ​പ്പ​റ്റ​യി​ൽ എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ഇ​ന്ന്
Sunday, December 15, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: സൗ​ത്ത് വ​യ​നാ​ട് എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ക​ൽ​പ്പ​റ്റ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തും. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫോ​റം ചെ​യ​ർ​മാ​ൻ മാ​ർ​ട്ടി​ൻ ഇ​ല​ഞ്ഞി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ഡോ.​ജെ​ൻ​സ​ണ്‍ പു​ത്ത​ൻ​വീ​ട്ടി​ൽ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും.
വി​വി​ധ സ​ഭ​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് ഫാ.​പോ​ൾ ആ​ൻ​ഡ്രൂ​സ്, ഫാ.​എ​ൻ.​കെ. സ​ണ്ണി, ഫാ.​ജോ​സ് വ​ട​യാ​പ​റ​ന്പി​ൽ, റ​വ.​ഡോ.​ജേ​ക്ക​ബ് മി​ഖാ​യേ​ൽ, ഫാ.​ജോ​ജോ​ണ്‍. ഫാ.​തോ​മ​സ് ച​മ​ത​യി​ൽ, ഫാ.​ബി​ജു പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കാ​ര​ൾ​ഗാ​നം, ഡാ​ൻ​സ്, സ്കി​റ്റ്, ടാ​ബ്ലോ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നു ഉ​ണ്ടാ​കു​മെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഫാ.​ജോ​ണ്‍ വെ​ട്ടി​മ​ല​യി​ൽ, ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.