വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം കാ​ണാ​ൻ 2,000 കു​ട്ടി​ക​ൾ​ക്കു അ​വ​സ​ര​മൊ​രു​ക്കി ബാ​ല​സം​ഘം
Sunday, December 15, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: 26ലെ ​വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം കാ​ണാ​ൻ സൂ​ര്യോ​ത്സ​വം എ​ന്ന പേ​രി​ൽ 2,000 കു​ട്ടി​ക​ൾ​ക്കു അ​വ​സ​ര​മൊ​രു​ക്കി ബാ​ല​സം​ഘം ജി​ല്ലാ ക​മ്മി​റ്റി. ക​ൽ​പ്പ​റ്റ​യി​ൽ ട്രാ​ഫി​ക് ജം​ഗ്ഷ​നു സ​മീ​പം ഗ്രൗ​ണ്ടി​ലാ​ണ് സൂ​ര്യോ​ത്സ​വ​മെ​ന്നു ബാ​ല​സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​രോ​ദ് ച​ങ്ങാ​ട​ത്ത്, ഓ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ.​എം. ര​ണ്‍​ദീ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലീ​ന ജോ​യി, സെ​ക്ര​ട്ട​റി കെ.​ആ​ർ. ആ​ര്യ, ക​ണ്‍​വീ​ന​ർ ടി.​ബി. സു​രേ​ഷ്, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എം. ​മ​ധു, കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​മു​ഹ​മ്മ​ദ​ലി, ക​ണ്‍​വീ​ന​ർ കെ. ​രാ​ജ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 500 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സൂ​ര്യോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ബാ​ല​സം​ഘം വി​ല്ലേ​ജ് ഘ​ട​ക​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കു​ട്ടി​ക​ളാ​ണ് സൂ​ര്യോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. ഹൈ​സ്കൂ​ൾ, ഹ​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മു​ൻ​ഗ​ണ​ന ഉ​ണ്ടാ​കും. സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​ന്‍റെ പേ​രി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും തെ​റ്റി​ദ്ധാ​ര​ണ​ക​ളും തു​റ​ന്നു​കാ​ണി​ക്കു​ന്ന​തി​നും ശാ​സ്ത്രീ​യ​ത പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യു​മാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.
കു​ട്ടി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ 18ന​കം പൂ​ർ​ത്തി​യാ​ക്കും. 21നു ​രാ​വി​ലെ 10നു ​ക​ൽ​പ്പ​റ്റ ജി​എ​ൽ​പി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ശാ​സ്ത്ര ക്വി​സ് മ​ത്സ​രം ന​ട​ത്തും. 23നു ​വി​ല്ലേ​ജ് കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ളം​ബ​ര​ജാ​ഥ സം​ഘ​ടി​പ്പി​ക്കും. 25നു ​വൈ​കു​ന്നേ​രം പൊ​ഴു​ത​ന, വ​ള്ളി​യൂ​ർ​ക്കാ​വ്, നെ​ല്ലി​യ​ന്പം, അ​തി​രാ​റ്റു​കു​ന്ന്, മീ​ന​ങ്ങാ​ടി, ക​ൽ​പ്പ​റ്റ ഏ​രി​യ​യി​ലെ പ​ഞ്ചാ​യ​ത്തു കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ഹ​വാ​സ ക്യാ​ന്പ് ന​ട​ത്തും. വാ​ന​നി​രീ​ക്ഷ​ണം, ശാ​സ്ത്ര​പ്പാ​ട്ടു​ക​ൾ, ക​ളി​ക​ൾ എ​ന്നി​വ ക്യാ​ന്പു​ക​ളി​ൽ ഉ​ണ്ടാ​കും. ക്യാ​ന്പു​ക​ളി​ൽ​നി​ന്നാ​ണ് കു​ട്ടി​ക​ൾ സൂ​ര്യോ​ത്സ​വ വേ​ദി​യി​ൽ എ​ത്തു​ക. രാ​വി​ലെ 7.30നു ​സൂ​ര്യോ​ത്സ​വം ആ​രം​ഭി​ക്കും. സൗ​ര​ക്ക​ണ്ണ​ട ഉ​പ​യോ​ഗി​ച്ചു കു​ട്ടി​ക​ൾ ഗ്ര​ഹ​ണം കാ​ണും. ഗ്ര​ഹ​ണ​സ​മ​യ​ത്തു ഭ​ക്ഷ​ണം ക​ഴി​ക്കും.