ചാ​യ​ച്ചാ​ർ​ത്ത് ചി​ത്ര പ്ര​ദ​ർ​ശ​നം
Sunday, December 15, 2019 12:14 AM IST
മാ​ന​ന്ത​വാ​ടി: ചി​ത്ര​ര​ച​ന​യി​ൽ പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന പ​ത്തോ​ളം ചി​ത്ര​ങ്ങ​ളു​മാ​യി യു​വ ചി​ത്ര​കാ​ര​ൻ വി.​വി. സ​ന്തോ​ഷി​ന്‍റെ ചാ​യ​ച്ചാ​ർ​ത്ത് ചി​ത്ര​പ്ര​ദ​ർ​ശ​നം മാ​ന​ന്ത​വാ​ടി പ​ഴ​ശി​രാ​ജ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ചു. ജ​ല​ച്ചാ​യ​ത്തി​ലു​ള്ള പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ളാ​ണ് ഏ​റെ​യും.
ചി​ത്ര​കാ​ര​നാ​യ ഇ.​വി. അ​രു​ണ്‍ ചി​ത്രം വ​ര​ച്ചു കൊ​ണ്ട് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥാ​ല​യം വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹ്യ സേ​വ​ന​ത്തി​ൽ വ്യ​ത്യ​സ്ഥ പാ​ത തു​ട​രു​ന്ന പി. ​സ​രോ​ജി​നി​യെ ച​ട​ങ്ങി​ൽ ഗ്ര​ന്ഥാ​ല​യം പ്ര​വ​ർ​ത്ത​ക​ൻ സി.​കെ. നി​സാ​ർ ആ​ദ​രി​ച്ചു. എം. ​ഗം​ഗാ​ധ​ര​ൻ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. വി.​പി. ഷി​നോ​ജ്, എം.​കെ. ര​വി, എ.​ജെ. ചാ​ക്കോ, കെ.​കെ. ന​ജ്മ​ത്ത്, കെ. ​വേ​ല​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.