ഓ​ർ​ഗാ​നി​ക് ബേ​ക്ക​റി ഉ​ദ്ഘാ​ട​നം 16ന്
Sunday, December 15, 2019 12:14 AM IST
ക​ൽ​പ്പ​റ്റ: തൃ​ക്കൈ​പ്പ​റ്റ​യി​ൽ ബാ​സ അ​ഗ്രോ​ഫു​ഡ്സ് എ​ന്ന പേ​രി​ൽ ഓ​ർ​ഗാ​നി​ക് ബേ​ക്ക​റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്നു. തൃ​ക്കൈ​പ്പ​റ്റ ഗ്രാ​മ​ത്തി​ലെ ഏ​ഴു സം​രം​ഭ​ക​ർ ചേ​ർ​ന്നു ആ​രം​ഭി​ക്കു​ന്ന ബേ​ക്ക​റി​യു​ടെ ഉ​ദ്ഘാ​ട​നം 16നു ​രാ​വി​ലെ 10നു ​സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
തൃ​ക്കൈ​പ്പ​റ്റ വി​ല്ലേ​ജി​ലെ ക​ർ​ഷ​ക​ർ ജൈ​വ​രീ​തി​യി​ൽ ഉ​ത്പാ​ദി​ക്കു​ന്ന വി​ള​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ബേ​ക്ക​റി​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നു ബാ​സ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​ഡി. ഡാ​നി​യേ​ൽ, ഡ​യ​റ​ക്ട​ർ​മാ​രാ​യ എം. ​ബാ​ബു​രാ​ജ്, എ.​ബി. വി​നോ​ദ​ൻ, എ. ​ജ​സി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കാ​ർ​ഷി​ക വി​ള​ക​ളു​ടെ​യും പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ​യും മൂ​ല്യ​വ​ർ​ധി​ത വ​സ്തു​ക്ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്കു അ​ധി​ക​വ​രു​മാ​നം ല​ഭ്യ​മാ​ക്കു​ക​യും ബാ​സ​യു​ടെ ല​ക്ഷ്യ​മാ​ണ്.