ത​ല​യെ​ടു​പ്പോ​ടെ ത​രി​യോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്
Wednesday, January 15, 2020 12:11 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ സ​ഹ​ക​ര​ണ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ൽ ത​ലെ​യ​ടു​പ്പോ​ടെ ത​രി​യോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. 1932ൽ ​ഐ​ക്യ​നാ​ണ​യ സം​ഘ​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ബാ​ങ്ക് ഇ​ന്നു ജി​ല്ല​യി​ൽ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​നു​ത​ന്നെ മാ​തൃ​ക. പ്ര​വ​ർ​ത്ത​ന​മി​ക​വി​നു 2010-11ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി​യ ബാ​ങ്ക് 2008-09 മു​ത​ൽ 2018-18 വ​രെ സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ജി​ല്ലാ​ത​ല അ​വാ​ർ​ഡും സ്വ​ന്ത​മാ​ക്കി. സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കോ ​ബാ​ങ്കിം​ഗ് സെ​ൻ​ച്വ​റി അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്.
നി​ര​വ​ധി ബാ​ങ്കു​ക​ൾ ജീ​വ​വാ​യു​വി​നാ​യി പി​ട​യു​ന്പോ​ൾ ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ലാ​ഭ​ത്തി​ലാ​ണ് ത​രി​യോ​ട് സ​ഹ​ക​ര​ണ ബാ​ങ്ക്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ർ​ഷി​ക വാ​യ്പ അ​നു​വ​ദി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ഒ​ന്നു​മാ​ണി​ത്. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം 32 കോ​ടി രൂ​പ​യാ​ണ് കാ​ർ​ഷി​ക വാ​യ്പ അ​നു​വ​ദി​ച്ച​ത്. ആ​കെ വാ​യ്പ​യു​ടെ 54 ശ​ത​മാ​ന​മാ​ണി​ത്. 97 ശ​ത​മാ​ന​മാ​ണ് വാ​യ്പ തി​രി​ച്ച​ട​വ്.
ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റി​ലെ പ്രൊ​ഫ​ഷ​ണ​ൽ സ​മീ​പ​ന​വും ഇ​ട​പാ​ടു​കാ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി വാ​യ്പ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച​തു​മാ​ണ് 4,300 എ ​ക്ലാ​സ് അം​ഗ​ങ്ങ​ളു​ള്ള ബാ​ങ്കി​ന്‍റെ വി​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്നു പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ഗോ​പി​നാ​ഥ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ത​യ്യി​ൽ, ഡ​യ​റ​ക്ട​ർ എം.​ടി. ജോ​ണി, സെ​ക്ര​ട്ട​റി പി.​വി. തോ​മ​സ്, സ​ഹ​കാ​രി കെ.​ആ​ർ. ജ​യ​ന്ത്കു​മാ​ർ, ഷിബു പോൾ എ​ന്നി​വ​ർ പ​റ​ഞ്ഞു. മാ​ന​ദ്ഡ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി ക​ർ​ഷ​ക​ർ​ക്കു മൂ​ന്നു ല​ക്ഷം രൂ​പ വ​രെ പ​ലി​ശ​ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്കു​ന്ന ബാ​ങ്ക് 10 ല​ക്ഷം രൂ​പ വ​രെ കാ​ർ​ഷി​ക വാ​യ്പ ന​ൽ​കു​ന്നു​ണ്ട്. കൃ​ഷി​ക്കാ​ർ​ക്കു ക​ർ​ഷ​ക ര​ത്നം, ക​ർ​ഷ​ക മി​ത്രം, വ​യ​ൽ​ശ്രീ എ​ന്നീ പേ​രു​ക​ളി​ൽ ബാ​ങ്ക് വ​ർ​ഷം​തോ​റും അ​വാ​ർ​ഡും ന​ൽ​കു​ന്നു​ണ്ട്. ജോ​സ് കോ​ച്ചേ​രി(​ക​ർ​ഷ​ക ര​ത്നം), ജോ​ർ​ജ് മു​ണ്ട​ക്കാ​ത്ത​ട​ത്തി​ൽ(​ക​ർ​ഷ​ക മി​ത്ര), പൈ​ലി പാ​റ​യി​ൽ(​വ​യ​ൽ ശ്രീ) ​എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ. 10,000 രൂ​പ​യാ​ണ് ഓ​രോ അ​വാ​ർ​ഡ് ജേ​താ​വി​നും ന​ൽ​കു​ന്ന​ത്.
എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്കോ​ള​ർ​ഷി​പ്പ്, സ്വ​യം​സ​ഹാ​യ, കൂ​ട്ടു​ത്ത​ര​വാ​ദ സം​ഘ​ങ്ങ​ൾ​ക്കു നാ​ലു ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ൽ വാ​യ്പ, ചി​ട്ടി​ക്കു സ​മാ​ന​മാ​യ ഗ്രൂ​പ്പ് ഡെ​പ്പോ​സി​റ്റ് സ്കീം, ​കോ​ർ ബാ​ങ്കിം​ഗ്, ആ​ർ​ടി​ജി​എ​സ്, എ​ൻ​ഇ​എ​ഫ്ടി സം​വി​ധാ​നം, കു​റ​ഞ്ഞ പ​ലി​ശ​യ്ക്കു ഏ​തു ആ​വ​ശ്യ​ത്തി​നും വാ​യ്പ, നീ​തി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, സ​ബ്സി​ഡി നി​ര​ക്കി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന വി​ത​ര​ണം, ക​ർ​ഷ​ക സേ​വ​ന കേ​ന്ദ്രം, ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യും വി​പ​ണ​ന​വും, അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും 10,000 രൂ​പ ചി​കി​ത്സ സ​ഹാ​യം തു​ട​ങ്ങി​യ​വ ബാ​ങ്ക് ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളാ​ണ്. സ്വാ​ന്ത്വ​ന ചി​കി​ത്സാ​രം​ഗ​ത്തു നേ​രി​ട്ടു ഇ​ട​പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 10 ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ബാ​ങ്ക് വാ​ങ്ങി​യി​ട്ടു​ണ്ട്. അ​വ അ​ടു​ത്ത ദി​വ​സം മു​ത​ൽ ആ​വ​ശ്യ​ക്കാ​ർ​ക്കു ല​ഭ്യ​മാ​ക്കും.
ടൂ​റി​സം രം​ഗ​ത്തും ചു​വ​ടു​വ​യ്ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ബാ​ങ്ക്. ക​ർ​ലാ​ട് ത​ടാ​ക​ത്തോ​ടു ചേ​ർ​ന്നു ബാ​ങ്കി​നു 3.5 ഏ​ക്ക​ർ സ്ഥ​ല​മു​ണ്ട്. 1974ൽ ​വാ​ങ്ങി​യ ഈ ​ഭൂ​മി ടൂ​റി​സം കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നു എ​ട്ടു കോ​ടി രൂ​പ​യു​ടെ പ്രൊ​ജ​ക്ട് അം​ഗീ​കാ​ര​ത്തി​നു സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ​ക്കു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഉ​ദ്യാ​നം, കോ​ട്ടേ​ജു​ക​ൾ, കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​വ പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​ണ്.