സു​ര​ക്ഷാ​സം​സ്കാ​രം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു ഉ​ട​ലെ​ടു​ക്ക​ണം: മു​ര​ളി തു​മ്മാ​രു​കു​ടി
Wednesday, January 15, 2020 12:11 AM IST
ക​ൽ​പ്പ​റ്റ: സു​ര​ക്ഷാ​സം​സ്കാ​രം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു ഉ​ട​ലെ​ടു​ക്ക​ണ​മെ​ന്നു ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ത​ല​വ​ൻ മു​ര​ളി തു​മ്മാ​രു​കു​ടി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ആ​ർ​ദ്ര​വി​ദ്യാ​ല​യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സു​ര​ക്ഷാ​സം​സ്കാ​രം പ​ഠി​പ്പി​ച്ചാ​ൽ മാ​ത്രം പോ​രാ, വി​ദ്യാ​ല​യം സു​ര​ക്ഷി​ത​മാ​ക്കു​ക​യും വേ​ണം. വ​യ​നാ​ട്ടി​ൽ മാ​ത്രം ഒ​തു​ങ്ങേ​ണ്ട​ത​ല്ല പ​രി​ശീ​ല​നം. ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ ഒ​രു സം​ഭ​വ​ത്തെ സ​മൂ​ഹ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു എ​ങ്ങ​നെ അ​വ​സ​ര​മാ​ക്കാ​മെ​ന്ന​തി​നു ഉ​ദാ​ഹ​ര​ണ​മാ​ണ് വ​യ​നാ​ട്. സ്കൂ​ളു​ക​ളി​ൽ സു​ര​ക്ഷാ പ​ദ്ധ​തി ഉ​ണ്ടാ​ക്ക​ണം. മ​ഴ, വെ​ള്ള​പ്പൊ​ക്കം, ഉ​രു​ൾ​പൊ​ട്ട​ൽ എ​ന്നി​വ​യ്ക്കെ​ല്ലാം അ​ത​ത് പ്ര​ദേ​ശ​ത്തി​ന്‍റെ ഘ​ട​ന​യ്ക്ക​നു​സ​രി​ച്ചാ​ണ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​തും പ​രി​ശീ​ല​നം ന​ൽ​കേ​ണ്ട​തും.
ഒ​രോ കാ​ര്യ​വും അ​റി​ഞ്ഞ് പ​രി​ശീ​ല​നം ന​ൽ​കി​യാ​ൽ ദു​ര​ന്ത​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും മ​ര​ണ​വും ഒ​ര​ള​വോ​ളം ഒ​ഴി​വാ​ക്കാം. സ്കൂ​ളു​ക​ളി​ലെ ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഹൃ​ദി​സ്ഥ​മാ​ക്കു​ന്ന പാ​ഠ​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും എ​ളു​പ്പം എ​ത്തു​മെ​ന്നും മു​ര​ളി പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ച്ചു.
സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ.​ആ​ർ. രേ​ണു​ക, ഡി​ഡി​ഇ ഇ​ബ്രാ​ഹിം തോ​ണി​ക്ക​ര, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ബി. അ​ഭി​ലാ​ഷ്, ഹെ​ൽ​പ് ഫോ​ർ ഹെ​ൽ​പ്ലെ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​മ​നു പി. ​വി​ശ്വം, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​ജി. ജ​യ​ൻ, സെ​ക്ര​ട്ട​റി ജോ​സ​ഫ് പ​ട​യാ​ട്ടി, കെ.​ജി. അ​നി​ൽ​കു​മാ​ർ, എം.​കെ. ശ​ശി, സു​രേ​ഷ്ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ല​യി​ലെ 80,000 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ഥ​മ​ശു​ശ്രൂ​ഷ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണ് ആ​ർ​ദ്ര​വി​ദ്യാ​ല​യം പ​ദ്ധ​തി ല​ക്ഷ്യം. ബ​ത്തേ​രി​യി​ൽ ക്ലാ​സ് മു​റി​യി​ൽ പാ​ന്പു​ക​ടി​യേ​റ്റ വി​ദ്യാ​ർ​ഥി​നി ത​ക്ക​സ​മ​യം വി​ദ​ഗ്ധ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച​താ​ണ് പ​ദ്ധ​തി.