മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണം
Wednesday, January 15, 2020 12:13 AM IST
ഗൂ​ഡ​ല്ലൂ​ർ: മ​ര​പ്പാ​ല​ത്തി​ന​ടു​ത്ത് പു​ളി​യം​പാ​റ റോ​ഡി​ൽ പാ​ത​യോ​ര​ത്ത് കു​മി​ഞ്ഞ് കൂ​ടി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. മാ​ലി​ന്യം കു​ന്ന് കൂ​ടി​യ​തോ​ടെ ജ​ന​ങ്ങ​ൾ പ്ര​യാ​സ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

മൃ​ഗഡോ​ക്ട​ർ​മാ​ർ​ക്ക് ശ​ന്പ​ളം മുടങ്ങി

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ മൃ​ഗ ഡോ​ക്ട​ർ​മാ​ർ​ക്ക് കൃ​ത്യ​മാ​യി ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്ക് നാ​ല് മാ​സ​മാ​യി ശ​ന്പ​ളം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

കാ​ട്ടാ​ന​യു​ടെ അ​ടു​ത്ത് ചെ​ല്ല​രു​തെന്ന്

ഗൂ​ഡ​ല്ലൂ​ർ: മ​സി​ന​ഗു​ഡി മേ​ഖ​ല​യി​ൽ ചു​റ്റി​ത്തി​രി​യു​ന്ന റി​വാ​ൾ​ഡോ കാ​ട്ടാ​ന​യു​ടെ അ​ടു​ത്ത് ചെ​ല്ലു​ന്ന​തി​ന് വ​നം​വ​കു​പ്പ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കി​യ ആ​ന ഇ​പ്പോ​ൾ അ​ക്ര​മ​കാ​രി​യാ​യി മാ​റി​യ​തി​നാ​ലാ​ണ് വ​നം​വ​കു​പ്പ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.