പൊ​ഴു​ത​ന കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 17, 2020 12:21 AM IST
ക​ൽ​പ്പ​റ്റ: ആ​ർ​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി പൊ​ഴു​ത​ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ർ​വ​ഹി​ച്ചു. ആ​ർ​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നു ന​ട​പ​ടി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ണ്.
പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ സ​ജീ​വ​മാ​യി ഇ​ട​പെ​ട​ണം. ആ​രോ​ഗ്യ ജാ​ഗ്ര​ത ക്യാ​ന്പു​ക​ളു​ടെ​യും സ്ക്വാ​ഡു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്ത​ണം. ആ​രോ​ഗ്യ​സേ​ന ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ​ക​ർ​ച്ച​വാ​ധി​ക​ളെ ത​ട​യാ​ൻ സ​ഹാ​യി​ക്കും. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ കു​ടി​വെ​ള​ള സ്രോ​ത​സു​ക​ൾ പ​രി​ശോ​ധി​ച്ച് ശു​ദ്ധ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ക്ഷ​യം,കു​ഷ്ഠം എ​ന്നീ രോ​ഗ​ങ്ങ​ളെ നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ൾ ജി​ല്ല​യി​ൽ സ​ജീ​വ​മാ​ണെ​ന്നും മ​ന്ത്ി പ​റ​ഞ്ഞു.
സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. പ്ര​സാ​ദ്, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ​ൻ. വി​മ​ല, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക, ആ​രോ​ഗ്യ​കേ​ര​ളം ഡി​പി​എം ഡോ.​ബി. അ​ഭി​ലാ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി.​എ​സ്. സു​ഷ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ർ​ദ്രം മി​ഷ​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പൊ​ഴു​ത​ന പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തി​യ​ത്. കേ​ന്ദ്ര​ത്തി​ൽ ദി​വ​സ​വും രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ഒ.​പി സേ​വ​നം ല​ഭി​ക്കും. മൂ​ന്നു ഡോ​ക്ട​ർ​മാ​രും ലാ​ബും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​കും.