വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​ക്കു ന​ബാ​ർ​ഡ് പു​ര​സ്കാ​രം
Saturday, January 18, 2020 12:53 AM IST
മാ​ന​ന്ത​വാ​ടി:​ സ​മ​ഗ്ര ആ​ദി​വാ​സി വി​ക​സ​ന പ​ദ്ധ​തി ഏ​റ്റ​വും ന​ല്ല രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കി​യ​തി​നു​ള്ള ന​ബാ​ർ​ഡ് പു​ര​സ്കാ​രം വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​ക്ക്(​ഡ​ബ്ല്യു​എ​സ്എ​സ്എ​സ്) ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന ക്രെ​ഡി​റ്റ് സെ​മി​നാ​റി​ൽ കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​ൽ​നി​ന്ന് സൊ​സൈ​റ്റി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ മു​ഖേ​ന​യാ​ണ് ന​ബാ​ർ​ഡ് സ​മ​ഗ്ര ആ​ദി​വാ​സി വി​ക​സ​ന പ​ദ്ധ​തി(​വാ​ടി)​ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ൽ ഡ​ബ്ല്യു​എ​സ്എ​സ് മു​ഖേ​ന​യാ​ണ് നി​ർ​വ​ഹ​ണം. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ത​വി​ഞ്ഞാ​ൽ, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 730 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​മാ​ണ് സൊ​സൈ​റ്റി​യെ പു​ര​സ്കാ​ര​ത്തി​നു അ​ർ​ഹ​മാ​ക്കി​യ​ത്.

ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലെ ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​രു​ടെ ത​രി​ശു​ഭൂ​മി കൃ​ഷി​യി​ട​ങ്ങ​ളാ​ക്കു​കാ​യാ​ണ് വാ​ടി പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ധാ​ന​മാ​യും ചെ​യ്യു​ന്ന​ത്. ത​രി​ശു​ഭൂ​മി​ക​ൾ കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ചും ആ​വ​ശ്യ​മാ​യ ജ​ല-​മ​ണ്ണ് സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യു​മാ​ണ് കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ​ത്. മ​ണ്‍​ക​യ്യാ​ല​ക​ൾ, ക​ല്ലു​ക​യ്യാ​ല​ക​ൾ, നീ​ർ​ക്കു​ഴി​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം, വ​ന​വ​ത്ക​ര​ണം എ​ന്നി​വ​യാ​ണ് ജ​ല-​മ​ണ്ണ് സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ​ത്.

ഭൂ​മി ഒ​രു​ക്കി​യ​തി​നു​ശേ​ഷം തോ​ട്ടം പി​ടി​പ്പി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​പ്പി, കു​രു​മു​ള​ക് എ​ന്നി​വ​യു​ടെ ന​ഴ്സ​റി ബോ​യ്സ് ടൗ​ണി​ൽ സ​ജ്ജീ​ക​രി​ച്ചു. ജൈ​വ​വ​ള ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു ബോ​യ്സ് ടൗ​ണി​ൽ​ത്ത​ന്നെ ച​കി​രി​ച്ചോ​റ് പ്ര​ധാ​ന അ​സം​സ്കൃ​ത വ​സ്തു​വാ​ക്കി വാ​രാ​ണ​സി ക​ന്പോ​സ്റ്റ് ത​യാ​റാ​ക്കി. തൈ​ക​ൾ കൃ​ഷി​സ്ഥ​ല​ത്തു ന​ടു​ന്ന​തി​നു ആ​വ​ശ്യ​മാ​യ കു​ഴി​ക​ൾ അ​ഗ്രോ​ണ​മി​സ്റ്റി​ന്‍റെ മേ​ൽ നോ​ട്ട​ത്തി​ൽ നി​ർ​മി​ച്ചു. മ​ണ്ണി​ന്‍റെ പി​എ​ച്ച് കൃ​ത്യ​മാ​ക്കു​ന്ന​തി​നു മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും ഡോ​ളോ​മെ​റ്റ് വി​ത​ര​ണം ചെ​യ്തു. അ​ടി​വ​ള​മാ​യി ചാ​ണ​കം, ക​ന്പോ​സ്റ്റ് എ​ന്നി​വ ന​ൽ​കി. തു​ട​ർ​ന്നു ന​ൽ​കി​യ തൈ​ക​ൾ ക​ർ​ഷ​ക​ർ കൃ​ഷി​യി​ട​ത്തി​ൽ ന​ടു​ക​യും ത​ണ​ൽ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു. കാ​പ്പി, കു​രു​മു​ള​ക് എ​ന്നി​വ​യ്ക്കു പു​റ​മേ ഇ​ട​വി​ള​യാ​യി തെ​ങ്ങ്, പ്ലാ​വ്, മാ​വ്, സ​പ്പോ​ട്ട എ​ന്നി​വ ക​ർ​ഷ​ക​ർ ന​ട്ടു.

വാ​ടി പ​ദ്ധ​തി​യി​ൽ ഭ​ക്ഷ്യ സു​ര​ക്ഷി​ത​ത്വ​വും സു​ര​ക്ഷി​ത ഭ​ക്ഷ​ണ​വും ല​ക്ഷ്യ​മാ​ക്കി മു​ഴു​വ​ൻ ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി​യും ന​ട​ത്തി. ഇ​തി​നാ​യി വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ളു​ടെ വി​ത്തു​ക​ൾ, ജൈ​വ​വ​ളം, ജൈ​വ കീ​ട​നാ​ശി​നി​ക​ൾ എ​ന്നി​വ ക​ർ​ഷ​ക​ർ​ക്കു ല​ഭ്യ​മാ​ക്കി. മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ഈ ​പ​ദ്ധ​തി​യി​ൽ ഏ​റ്റ​വും ന​ന്നാ​യി കൃ​ഷി​ചെ​യ്ത 15 പേ​ർ​ക്ക് സ​മ്മാ​നം ന​ൽ​കി.

ഗ്രൂ​പ്പ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു പ​ദ്ധ​തി​യി​ൽ ജൈ​വ മ​ഞ്ഞ​ൾ കൃ​ഷി​ക്കു സൗ​ക​ര്യം ഒ​രു​ക്കി. കൃ​ഷി​ക്കാ​ർ​ക്കു വി​ത്ത്, വ​ളം എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. 50 ഗ്രൂ​പ്പു​ക​ളാ​ണ് മ​ഞ്ഞ​ൾ കൃ​ഷി ചെ​യ്ത​ത്. ഉ​ത്പാ​ദി​പ്പി​ച്ച മു​ഴു​വ​ൻ മ​ഞ്ഞ​ളും സൊ​സൈ​റ്റി​യു​ടെ ജൈ​വ​കൃ​ഷി പ്ര​സ്ഥാ​ന​മാ​യ ബ​യോ​വി​ൻ അ​ഗ്രോ റി​സേ​ർ​ച്ചാ​ണ് അ​ധി​ക​വി​ല​യ്ക്കു സം​ഭ​രി​ച്ച​ത്. സ്ത്രീ​ക​ളെ കൃ​ഷി​യി​ൽ സ​ജീ​വ​മാ​ക്കു​വാ​ൻ ഈ ​പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​യി.

വാ​ടി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട കൃ​ഷി​യി​ട​ത്തി​നു ചു​റ്റും ജൈ​വ​വേ​ലി നി​ർ​മി​ക്കു​ന്ന​തി​നും സാ​ന്പ​ത്തി​ക-​സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി. ചെ​ന്പ​ര​ത്തി, ശീ​മ​ക്കൊ​ന്ന എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ജൈ​വ​വേ​ലി​ക​ൾ നി​ർ​മി​ച്ച​ത്. സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളി​ലെ വ​നി​ത​ക​ളാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

കു​ടി​വെ​ള്ള ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 36 നീ​രു​റ​വ​ക​ൾ പു​ന​രു​ദ്ധ​രി​ച്ചു. 28 കി​ണ​റു​ക​ൾ ന​ന്നാ​ക്കി. എ​ട​മു​ണ്ട പ്ര​ദേ​ശ​ത്ത് പു​ന​രു​ദ്ധ​രി​ച്ച നീ​രു​റ​വ​യി​ൽ​നി​ന്നു 20ല​ധി​കം കു​ടും​ബ​ങ്ങ​ൾ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

കോ​ഴി​വ​ള​ർ​ത്ത​ൽ, ആ​ടു​വ​ള​ർ​ത്ത​ൽ, പ​ശു​വ​ള​ർ​ത്ത​ൽ എ​ന്നീ വ​രു​മാ​ന​വ​ർ​ധ​ക പ​രി​പാ​ടി​ക​ളും സൊ​സൈ​റ്റി ന​ട​പ്പി​ലാ​ക്കി. പ​ദ്ധ​തി തു​ക​യു​ടെ 90 ശ​ത​മാ​നം ഗ്രാ​ൻ​ഡാ​യും 10 ശ​ത​മാ​നം വാ​യ്പ​യു​മാ​യാ​ണ് ന​ൽ​കി​യ​ത്.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ൾ, പ​ച്ച​മ​രു​ന്നു​ക​ളു​ടെ നി​ർ​മാ​ണം ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ വ്യാ​പ​നം തു​ട​ങ്ങി​യ​വ ന​ട​ത്തി. 50 വീ​ടു​ക​ൾ​ക്കു ക​ക്കൂ​സ് നി​ർ​മി​ച്ചു. 50 വ​നി​താ​സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചു. നി​ല​വി​ൽ ഏ​ക​ദേ​ശം 40 ല​ക്ഷം രൂ​പ സം​ഘ​ങ്ങ​ൾ​ക്കു സ​ന്പാ​ദ്യ​മാ​യു​ണ്ട്.

കൃ​ഷി​യി​ട​ങ്ങ​ളു​ടെ പ​രി​പാ​ല​നം വ​നി​താ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഓ​രോ സ്വാ​ശ്ര​യ​സം​ഘ​ത്തി​നും 10,000 രൂ​പ വീ​തം റി​വോ​ൾ​വിം​ഗ് ഫ​ണ്ട് ന​ൽ​കി. 28 ല​ക്ഷം രൂ​പ വി​വി​ധ വ​രു​മാ​ന വ​ർ​ധ​ക പ​രി​പാ​ടി​ക​ൾ​ക്കാ​യി വാ​യ്പ​യാ​യി അ​നു​വ​ദി​ച്ചു. ജ​ന​കീ​യ സം​ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, പ​ഠ​ന​യാ​ത്ര​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, ഓ​ണാ​ഘോ​ഷം, വ​നി​താ​ദി​നാ​ഘോ​ഷം തു​ട​ങ്ങി​യ​വ ന​ട​ത്തി. കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ ക്യാ​ന്പു​ക​ൾ, മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

പ​ദ്ധ​തി​യു​ടെ സ്ഥാ​യി​യാ​യ ല​ക്ഷ്യം മു​ന്നി​ൽ​ക്ക​ണ്ട് മു​ഴു​വ​ൻ ക​ർ​ഷ​ക​രെ​യും സൊ​സൈ​റ്റി​യു​ടെ ഓ​ർ​ഗാ​നി​ക്ക് ഫാ​ർ​മിം​ഗ് പ്രോ​ഗ്രാ​മി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ണ്ട്. പ​ദ്ധ​തി കാ​ല​യ​ള​വി​നു​ശേ​ഷ​വും മു​ഴു​വ​ൻ ക​ർ​ഷ​ക​രെ​യും സൊ​സൈ​റ്റി​യു​ടെ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി നി​ല​നി​ർ​ത്തു​വാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.