പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്നു വി​ത​ര​ണം 19ന്
Saturday, January 18, 2020 12:53 AM IST
ക​ൽ​പ്പ​റ്റ:​ പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 19നു ​ജി​ല്ല​യി​ൽ തു​ള്ള​മ​രു​ന്നു വി​ത​ര​ണം ന​ട​ത്തു​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ കെ. ​ഇ​ബ്രാ​ഹിം, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് സി.​സി. ബാ​ല​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ 63,048 കു​ട്ടി​ക​ൾ​ക്കാ​ണ് തു​ള്ളി​മ​രു​ന്ന് ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി 902 ബൂ​ത്തു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, തെ​ര​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, ബ​സ്്സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.
മ​രു​ന്നു വി​ത​ര​ണ​ത്തി​നു പ​രി​ശീ​ല​നം ല​ഭി​ച്ച 1,804 വോ​ള​ണ്ടി​യ​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ എ​ട്ടി​നു ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല നി​ർ​വ​ഹി​ക്കും.