രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ ബി​ജെ​പി സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്ക​ണം: ദി​നേ​ശ് ഗു​ണ്ടു​റാ​വു
Tuesday, January 21, 2020 12:24 AM IST
ക​ൽ​പ്പ​റ്റ: രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ ബി​ജെ​പി സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​നി​യു​ള്ള നാ​ലു​വ​ർ​ഷം പോ​രാ​ട്ട​ത്തി​ന്‍റേത് മാ​ത്ര​മാ​ണെ​ന്നും ക​ർ​ണാ​ട​ക പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ദി​നേ​ഷ് ഗു​ണ്ടു​റാ​വു. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ലോം​ഗ് മാ​ർ​ച്ചി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത​ത്തി​ന്‍റെ പേ​രി​ൽ വി​ഭ​ജി​ക്കു​ന്ന പൗ​ര​ത്വ നി​യ​മ ഭേ​ഗ​ഗ​തി പി​ൻ​വ​ലി​ച്ചെ മ​തി​യാ​വൂ. ജീ​വി​ക്കാ​നു​ള്ള ഒ​രു പൗ​ര​ന്‍റെ അ​വ​കാ​ശ​ത്തി​ന് നേ​രെ​യു​ള്ള നി​ഷേ​ധ​മാ​ണി​ത്. കേ​സ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്പോ​ൾ ഈ ​നി​യ​മം റ​ദ്ദ് ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
പാ​ർ​ല​മെ​ന്‍റ് ഒ​രു നി​യ​മം പാ​സാ​ക്കി​യാ​ൽ അ​ത് അം​ഗീ​ക​രി​ക്കാ​നു​ള്ള ബാ​ധ്യ​ത ഓ​രോ പൗ​ര​നു​ണ്ട്. എ​ന്നാ​ൽ ആ ​നി​യ​മം രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യ്ക്കെ​തി​രാ​ണെ​ങ്കി​ൽ അ​ത് അം​ഗീ​ക​രി​ക്കാ​ൻ ഒ​രാ​ൾ​ക്കും സാ​ധി​ക്കി​ല്ല. ഇ​ന്ന് പൗ​ര​ൻ​മാ​രാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ക്യൂ ​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​തൊ​രു ചെ​റി​യ പ്ര​തി​ഷേ​ധ​മ​ല്ല, മ​റി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യി മു​ഴു​വ​ൻ മേ​ഖ​ല​യി​ലെ​യും ജ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് നി​ന്നു​ള്ള പോ​രാ​ട്ട​മാ​ണ്.
ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്ഥാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ദ്യ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന മു​സ്ലീം സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​രെ പൗ​ര​ത്വ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ന്പോ​ൾ, മ്യാ​ൻ​മ​ർ, ചൈ​ന, ഭൂ​ട്ടാ​ൻ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന​വ​രെ പ​റ്റി നി​യ​മ​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നി​ല്ല. മു​സ്ലീ​മി​നെ മാ​ത്രം ഒ​ഴി​വാ​ക്കു​ന്ന ഈ ​ന​യം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
മോ​ദി​യും അ​മി​ത്ഷാ​യും ജ​ന​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ക​യാ​ണ്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​സി. റോ​സ​ക്കു​ട്ടി, പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​എ​ൽ. പൗ​ലോ​സ്, കെ.​കെ. ഏ​ബ്ര​ഹാം, വി.​എ​സ്. ജോ​യി, എ​ൻ.​എം. വി​ജ​യ​ൻ, പി.​പി. ആ​ലി, കെ.​വി. പോ​ക്ക​ർ​ഹാ​ജി, ​എ​ൻ.​കെ. വ​ർ​ഗീ​സ്, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, എം.​എ. ജോ​സ​ഫ്, എം.​ജി. ബി​ജു, മാ​ണി ഫ്രാ​ൻ​സി​സ്, ആ​ർ.​പി. ശി​വ​ദാ​സ് തു​ട​ങ്ങി​യ നി​ര​വ​ധി നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ചു.