ക​ലാ​ജാ​ഥ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി
Tuesday, January 21, 2020 12:26 AM IST
ക​ൽ​പ്പ​റ്റ: നൂ​റ് പ്ര​സം​ഗ​ങ്ങ​ളെ​ക്കാ​ൾ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം നേ​ടാ​ൻ ഒ​രു ചെ​റു ക​ലാ​സൃ​ഷ്ടി​ക്ക് ക​ഴി​യു​മെ​ന്ന് ഉ​ദ്ഘോ​ഷി​ച്ചു​കൊ​ണ്ട് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ലാ​ജാ​ഥ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഇ​ന്ത്യ എ​ന്ന റി​പ്പ​ബ്ലി​ക് നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി വ​ര​ച്ചു കാ​ട്ടു​ന്ന​താ​യി​രു​ന്നു പ്ര​മേ​യ​ങ്ങ​ൾ. ആ​രാ​ണ് ഗാ​ന്ധി എ​ന്ന നൃ​ത്ത ശി​ൽ​പം ഇ​ന്ത്യ​ൻ സ്വാ​ത​ന്തൃ സ​മ​ര ച​രി​ത്ര​ത്തി​ലെ മ​ഹാ​ത്മ​ജി​യു​ടെ പ​ങ്ക് ഒ​രി​ക്ക​ൽ കൂ​ടി ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്ന​താ​ണ്.
എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ ബോം​ബെ എ​ന്ന ക​ഥ​യു​ടെ രം​ഗാ​വി​ഷ്കാ​രം പൗ​ര​ത്വ ബി​ല്ലി​ന്‍റെ ആ​കു​ല​ത​ക​ൾ വ​ര​ച്ചു​കാ​ട്ടി. മ​നു​ഷ്യ​ൻ മ​ത​ങ്ങ​ളെ സൃ​ഷ്ടി​ച്ചു എ​ന്ന വ​യ​ലാ​റി​ന്‍റെ പ്ര​ശ​സ്ത​മാ​യ വ​രി​ക​ൾ ആ​ലാ​പ​നം ചെ​യ്യു​ന്ന​തോ​ടൊ​പ്പം ത​ന്നെ ഭ​ര​ണ​ഘ​ട​ന ശി​ൽ​പി​യാ​യ ബി.​ആ​ർ. അം​ബേ​ദ്ക്ക​റി​ന്‍റെ രേ​ഖാ ചി​ത്രം വ​ര​ച്ചു​കൊ​ണ്ട് കാ​ർ​ത്തി​കേ​യ​ൻ എ​ങ്ങ​ണി​യൂ​ർ ആ​രം​ഭി​ക്കു​ന്ന ക​ലാ​ജാ​ഥ പൂ​ങ്കു​യി​ലേ…​പൂ​ങ്കു​യി​ലേ എ​ത്തി​ര​നാ​ളാ​യി നാ​ൾ കാ​ത്തി​രു​ന്നേ. എ​ന്ന ഗാ​ന​ത്തോ​ടെ​യാ​ണ് സ​മാ​പി​ക്കു​ന്ന​ത്.
മാ​ന​ന്ത​വാ​ടി​യി​ൽ സ്വീ​ക​ര​ണ യോ​ഗം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ർ വി.​ആ​ർ. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സ​ന്ദീ​പ് ച​ന്ദ്ര​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​പി. ബി​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശാ​ര​ദാ സ​ജീ​വ​ൻ, ഇ​ന്ദി​ര, ശ്രീ​ജ, ഹ​രി​ദാ​സ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ, അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി. ശ്രീ​ജ​ൻ, പ്രേ​ര​ക് ഷാ​ജു​മോ​ൻ, ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. ബാ​ബു, നോ​ഡ​ൽ പ്രേ​ര​ക് എ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​ജെ. ജോ​സ​ഫ് ഭ​ര​ണ ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു.
ക​ൽ​പ്പ​റ്റയി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൗ​ണ്‍​സി​ല​ർ അ​ജി ബ​ഷീ​ർ, ച​ന്ദ്ര​ൻ കെ​നാ​ത്തി, കെ. ​മൊ​യ്തു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ ജ​യ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സ​ന്ദീ​പ് ച​ന്ദ്ര​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കൗ​ണ്‍​സി​ല​ർ വി​നോ​ദ്കു​മാ​ർ പ്രേ​ര​ക്മാ​രാ​യ പി.​വി. വാ​സ​ന്തി, അ​നി​ത, പു​ഷ്പ​ല​ത, എ.​പി. മ​ഞ്ജു​ഷ, വി​ജ​യ​കു​മാ​രി, ഗി​രി​ജ, അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി. ശ്രീ​ജ​ൻ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ വി. ​ഹാ​രി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സ​ന്ദീ​പ് ച​ന്ദ്ര​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​രാ​യ സി.​കെ. സ​ഹ​ദേ​വ​ൻ, വി.​കെ. ബാ​ബു, കൗ​ണ്‍​സി​ല​ർ റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യു​വ ക​വി ഹാ​രി​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ര​വി​ന്ദ​ൻ മാ​സ്റ്റ​ർ, സ​ദാ​ശി​വ​ൻ, ജോ​ണ്‍, ശ​ശി​ധ​ര​ൻ, നോ​ഡ​ൽ പ്രേ​ര​ക്മാ​രാ​യ കെ.​വി. വ​ത്സ​ല, പി.​ജി. ഷി​ൻ​സി, ബേ​ബി ജോ​സ​ഫ്, കെ. ​ശ്യാ​മ​ള, ബ​ബി​ത മോ​ൾ, കെ.​പി. ഷീ​ന, യു.​വി. ഷി​ജി, വി.​വി. ഷി​ജി, ടി.​വി. അം​ബു​ജം, കെ. ​ഉ​ഷ, ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. ബാ​ബു, അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി. ശ്രീ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​യ എ.​എ​സ്. ഗീ​ത, പി.​വി. ജാ​ഫ​ർ, എം.​കെ. വ​സ​ന്ത എ​ന്നി​വ​ർ ജാ​ഥ​യെ അ​നു​ഗ​മി​ച്ചു.