ടെ​ൻ​ഡ​ർ ന​ൽ​കി ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും റോ​ഡു​പ​ണി തു​ട​ങ്ങി​യി​ല്ല
Tuesday, January 21, 2020 12:26 AM IST
പു​ൽ​പ്പ​ള്ളി: ടെ​ൻ​ഡ​ർ ന​ൽ​കി ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും മീ​നം​കൊ​ല്ലി വാ​ർ​ഡി​ലെ എ​സ്എ​ൻ ബാ​ല​വി​ഹാ​ർ റോ​ഡ് നിര്‌മാണം ആ​രം​ഭി​ച്ചില്ല. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. നാ​ട്ടു​കാ​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു 2017-18ലെ ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ലാ​ണ് റോ​ഡ് ടാ​ർ ചെ​യ്യു​ന്ന​തി​ന് ഫ​ണ്ട് വ​ക​യി​രു​ത്തി​യ​ത്. 500 മീ​റ്റ​ർ പാ​ത​യി​ൽ പ​കു​തി ടാ​ർ ചെ​യ്യു​ന്ന​തി​നും ബാ​ക്കി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നും ആ​റു ല​ക്ഷം രൂ​പ​യാ​ണ് നീ​ക്കി​വ​ച്ച​ത്.
വൈ​കാ​തെ ടെ​ൻ​ഡ​ർ ന​ട​ത്തി​യെ​ങ്കി​ലും ക​ല്ലു​പോ​ലും ഇ​റ​ക്കി​യി​ല്ല. ഇ​തേ​ക്കു​റി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​ന്വേ​ഷി​ക്കു​ന്പോ​ൾ ക​രാ​റു​കാ​ര​നെ​യാ​ണ് കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. മാ​ർ​ച്ചി​ന​കം നിര്‌മാണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള​ള ഒ​രു​ക്ക​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.