റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: ഒ​രു​ക്ക​ം വി​ല​യി​രു​ത്തി
Thursday, January 23, 2020 12:11 AM IST
ക​ൽ​പ്പ​റ്റ: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ൽ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. രാ​വി​ലെ 8.10ന് ​ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.
പോ​ലീ​സ്, എ​ക്സൈ​സ്, ഫോ​റ​സ്റ്റ്, എ​ൻ​സി​സി, എ​സ്പി​സി, സ്കൗ​ട്ട്, ഗൈ​ഡ്സ്, റെ​ഡ് ക്രോ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ 34 പ്ലാ​റ്റൂ​ണു​ക​ൾ മാ​ർ​ച്ച് പാ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് മ​ന്ത്രി റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കും. ച​ട​ങ്ങി​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളെ ആ​ദ​രി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. എ​സ്പി​സി, എ​ൻ​സി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, ഫോ​ഴ്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും ന​ല്ല പ​രേ​ഡ് ടീ​മി​ന് റോ​ളിം​ഗ് ട്രോ​ഫി ന​ൽ​കും. ജി​ല്ല​യി​ൽ മി​ക​ച്ച ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന സ്കൂ​ളി​നു​ള്ള മി​നി​സ്റ്റേ​ഴ്സ് ട്രോ​ഫി ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.