ഷ​മീ​ർ പ​ച്ചി​ല​ക്കാ​ടി​നെ ആ​ദ​രി​ച്ചു
Thursday, January 23, 2020 12:12 AM IST
ക​ൽ​പ്പ​റ്റ: ബ​സ് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ അ​തി സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ ഡ്രൈ​വ​ർ ഷ​മീ​ർ പ​ച്ചി​ല​ക്കാ​ടി​നെ വ​യ​നാ​ട് ഷ​മീ​റി​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ ആ​ദ​രി​ച്ചു. മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നും ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ബ​സ് മ​ട​ക്കി​മ​ല മു​ര​ണി​ക്ക​ര ഇ​റ​ക്ക​ത്തി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ഷ​മീ​ർ സു​ര​ക്ഷി​ത​മാ​യി ബ​സ് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഫൗ​ണ്ടേ​ഷ​ൻ ഉ​പ​ഹാ​രം വ​യ​നാ​ട് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ എം.​പി. ജ​യിം​സ് ന​ൽ​കി.
സെ​ക്ര​ട്ട​റി ഷ​മീ​ർ പാ​റ​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി.​വി.​എം. ഷ​രീ​ഫ്, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​നീ​ഷ് പു​തി​യ വീ​ട്ടി​ൽ, ഷ​മീ​ർ​ഖാ​ൻ പു​ല​വ​ർ, ഷ​മി​ർ ചോ​യ​ക്കാ​ട​ൻ, ഷ​മീ​ർ കാ​ല​ടി, ഷ​മീ​ർ ഒ​ടു​വി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.