ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ർ​ണാ​ട​ക ജേ​താ​ക്ക​ൾ
Thursday, January 23, 2020 12:14 AM IST
ക​ൽ​പ്പ​റ്റ: ഫി​സി​ക്ക​ലി ച​ല​ഞ്ച്ഡ് ഓ​ൾ സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ സ്റ്റേ​റ്റ് റെ​ക്ടാം​ഗിം​ൾ 20-ട്വ​ന്‍റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ർ​ണാ​ട​ക ജേ​താ​ക്ക​ളാ​യി. കൃ​ഷ്ണ​ഗി​രി സ്റ്റേ​ഡി​യ​ത്തി​ൽ ഫൈ​ന​ലി​ൽ കേ​ര​ള​ത്തെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
ഫൈ​ന​ൽ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ മു​ഹ​മ്മ​ദ് യൂ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ടി.​ആ​ർ. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലിം ക​ട​വ​ൻ, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എം. കി​ഷോ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സം​ര​ക്ഷ​ണ സ​ദ​സ് ന​ട​ത്തി

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നാ​ധി​പ​ത്യം സ്വാ​ത​ന്ത്ര്യം മ​തേ​ത​ര​ത്വം പൗ​ര​ന്‍റെ അ​വ​കാ​ശ​മാ​ണ് എ​ന്ന സ​ന്ദേ​ശ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ഫാ. ​ആ​ന്േ‍​റാ മ​ന്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​വി​ഞ്ഞാ​ൽ ടൗ​ണി​ൽ ന​ട​ന്ന സ​ദ​സി​ൽ ​എം. വേ​ണു​ഗോ​പാ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൽ​സി ജോ​യി, ഫി​ലോ​മി​ന ആ​ന്‍റ​ണി, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​വി. മാ​ത്യു, ജോ​സ് കൈ​നി​കു​ന്നേ​ൽ, ഷി​ബു പി​ണ​ക്കാ​ട്ട്, കെ.​എ​സ്. ഫി​ലി​പ്പ്, സി.​ടി. ബേ​ബി, സ​ന്തോ​ഷ് ജോ​സ​ഫ്, കെ.​വി. മാ​ത്യു, പി.​ടി. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.