കു​ടും​ബ​ശ്രീ അ​റി​വു​ൽ​സ​വം: പ്ര​ശ്നോ​ത്ത​രി മ​ത്സ​രം ഇ​ന്ന്
Saturday, January 25, 2020 12:19 AM IST
ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ സ്കൂ​ൾ മൂ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ വാ​ർ​ഡ് ത​ല​ത്തി​ലും അ​യ​ൽ​കൂ​ട്ട അം​ഗ​ങ്ങ​ൾ​ക്കാ​യി ഇ​ന്ന് അ​റി​വു​ൽ​സ​വം 2020 എ​ന്ന പേ​രി​ൽ പ്ര​ശ്നോ​ത്ത​രി സം​ഘ​ടി​പ്പി​ക്കും. കു​ടും​ബ​ശ്രി സ്കൂ​ൾ പാ​ഠ​വ​ലി​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് പ്ര​ശ്നോ​ത്ത​രി. വാ​ർ​ഡ് മെം​ബ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ജ​യി​ക​ൾ​ക്ക് എ​ഡി​എ​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. വാ​ർ​ഡ് ത​ല​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് സി​ഡി​എ​സ് ത​ല​ത്തി​ലും സി​ഡി​എ​സ് ത​ല​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ജി​ല്ല ത​ല​ത്തി​ലും മെ​ഗാ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.