റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി എ.കെ. ശശീന്ദ്രൻ സല്യൂട്ട് സ്വീകരിക്കും
Sunday, January 26, 2020 12:50 AM IST
ക​ൽ​പ്പ​റ്റ: രാ​ജ്യ​ത്തി​ന്‍റെ 71 -ാം മ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം വ​ർ​ണ്ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ഇ​ന്ന് ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. രാ​വി​ലെ 8.35 ന് ​വി​ശി​ഷ്ടാ​ത്ഥി​തി​യാ​യ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും.

8.45 ന് ​പോ​ലീ​സ്, എ​ക്സൈ​സ്, ഫോ​റ​സ്റ്റ്, എ​ൻ​സി​സി, എ​സ്പി​സി, സ്കൗ​ട്ട്, ഗൈ​ഡ്സ്, റെ​ഡ് ക്രോ​സ് എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്ന 34 പ്ലാ​റ്റൂ​ണു​ക​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റ് ന​ട​ക്കും. മ​ന്ത്രി റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം ന​ൽ​കും. ച​ട​ങ്ങി​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളെ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

മി​ക​ച്ച പ​രേ​ഡു​ക​ൾ കാ​ഴ്ച​വെ​ച്ച ടീ​മു​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും മി​ക​ച്ച ഉ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം ചെ​യ്യു​ന്ന സ്കൂ​ളി​നു​ള്ള മി​നി​സ്റ്റേ​ഴ്സ് ട്രോ​ഫി വി​ത​ര​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും. എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഒ.​ആ​ർ. കേ​ളു, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.